ബംഗളൂരു: ‘പാർട്ടി ഇപ്പോൾ ശുദ്ധമായി’ -മുമ്പ് ബി.എസ്. യെദിയൂരപ്പ ബി.ജെ.പി വിട്ട് കെ.ജെ. പി എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചപ്പോൾ ബി.ജെ.പിയുടെ മുതിർന്ന നേതാവ ായ കെ.എസ്. ഇൗശ്വരപ്പ പറഞ്ഞതാണ് ഇൗ വാക്കുകൾ. യെദിയൂരപ്പയുടെ അഴിമതി രാഷ്ട്രീയ ജീവ ിതത്തെ ഒറ്റവാക്കിൽ അടയാളപ്പെടുത്തുന്നതാണ് ഇൗ കമൻറ്.
ഒാപറേഷൻ താമരയിലൂടെ ക ർണാടകയിൽ അധികാരത്തിേലറിയതു മുതൽ അഴിമതിയാരോപണങ്ങളിൽപെട്ട് ഉഴലുന്ന ബി.എ സ്. യെദിയൂരപ്പ ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടവനായി പാർട്ടിയിൽ തുടരുന്നതിന് പിന്നിലെ കാരണങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ് വെള്ളിയാഴ്ച കാരവൻ മാഗസിൻ പുറത്തുവിട്ട തെളിവുകൾ. വരാനിരിക്കുന്ന പ്രചാരണ നാളുകളിൽ കർണാടകയിൽ ഇത് ബി.ജെ.പിക്ക് കനത്ത ആഘാതമാണ് ഏൽപിക്കുക.
പ്രത്യേകിച്ചും സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ കോൺഗ്രസും ജെ.ഡി.എസും സഖ്യമായി തെരഞ്ഞെടുപ്പിനിറങ്ങുന്ന സാഹചര്യത്തിൽ. മാഗസിൻ പുറത്തുവിട്ട തെളിവുകൾ ഉയർത്തിക്കാട്ടി കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ പുതിയതല്ല. ഇതേ ആരോപണം മുൻ ബി.ജെ.പി കേന്ദ്രമന്ത്രിയായ വി. ധനഞ്ജയകുമാറും പാർട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരുന്നു.
ബി.െജ.പി ദേശീയ നേതൃത്വത്തിൽ ആർക്കും അഴിമതിയെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും മുഖ്യമന്ത്രിയാവാൻ എൽ.കെ. അദ്വാനിയടക്കമുള്ളവർക്ക് വൻ തുക യെദിയൂരപ്പ നൽകിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിെൻറ വെളിപ്പെടുത്തൽ. ഇതിെൻറ രേഖകളും തെൻറ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.
2008ൽ യെദിയൂരപ്പയും ഖനി അഴിമതി വീരന്മാരായ ബെള്ളാരി സഹോദരന്മാരും ചേർന്ന് കോടികൾ ഒഴുക്കിയാണ് ഒാപറേഷൻ താമരയിലൂടെ ബി.ജെ.പി കർണാടകയിൽ അധികാരം പിടിച്ചെടുക്കുന്നത്. ൈവകാതെ 40 കോടിയുടെ അനധികൃത ഖനന കേസിലുൾപ്പെട്ട് 2011ൽ ജയിലിലായി. ഭരണത്തിലിരിക്കെ അഴിമതിക്കേസിൽ ജയിലിലാവുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയെന്ന വിശേഷണവും യെദിയൂരപ്പക്കാണ്.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ ലോകായുക്ത പദവിയിലിരിക്കെ രജിസ്റ്റർ ചെയ്ത ഇൗ കേസിൽ 2016ൽ ഹൈകോടതി വെറുതെ വിട്ടു. സംസ്ഥാന സർക്കാറും മറ്റു നിയമ ഏജൻസികളും ഇൗ കേസ് വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ വൻ വീഴ്ച വരുത്തിയെന്ന് ഹെഗ്ഡെ ചൂണ്ടിക്കാട്ടിയിരുന്നു. യെദിയൂരപ്പ മന്ത്രിസഭയിലുണ്ടായിരുന്ന ജനാർദന റെഡ്ഡിയും വൻ അഴിമതിയിൽ കുടുങ്ങി ജയിലിലായി.
2013 ബി.ജെ.പിയോട് പിണങ്ങി സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിച്ചപ്പോൾ ബി.ജെ.പിയും യെദിയൂരപ്പയും തോറ്റമ്പി. പാർട്ടിയിൽ തിരിച്ചെത്തി എം.പിയായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയായി യെദിയൂരപ്പയെ നിശ്ചയിച്ചപ്പോൾ യെദിയൂരപ്പയുടെ അഴിമതിതന്നെയായിരുന്നു കോൺഗ്രസിെൻറ പ്രചാരണായുധം.
കഴിഞ്ഞ മാസമാണ്, ജെ.ഡി.എസ് എം.എൽ.എമാരെ വശത്താക്കാൻ യെദിയൂരപ്പ 25 കോടിയും സ്പീക്കർക്ക് 50 കോടിയും വാഗ്ദാനം ചെയ്തെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തുവിട്ടത്. ഒാഡിയോ ക്ലിപ്പിലുള്ളത് തെൻറ ശബ്ദംതന്നെയാണെന്ന് യെദിയൂരപ്പ നിയമസഭയിൽ സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇൗ സംഭവത്തിൽ ഇതുവരെ യെദിയൂരപ്പക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.