മുംബൈ: യെസ് ബാങ്കിൽ നിന്നും 300 കോടിയിലധികം രൂപ തട്ടിയ കേസിൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ റാണ കപൂർ, അവന്ത ഗ്രൂപ്പിന്‍റെ സ്ഥാപകനായ ഗൗതം താപ്പർ എന്നിവർക്ക് ജാമ്യം. പ്രത്യേക പി.എം.എൽ.എ (കള്ളപ്പണ വെളുപ്പിക്കൽ തടയൽ നിയമം) കോടതിയുടേതാണ് വിധി. അവന്ത റിയൽറ്റി ലിമിറ്റഡിന്‍റെ ഹോൾഡിങ് കമ്പനിയായ ഓയിസ്റ്റർ ബിൽഡ്വെൽ യെസ് ബാങ്കിൽ നിന്ന് വായ്പയെടുത്തതും 2017നും 2019നും ഇടയിൽ അത് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.
അമൃത ഷെർഗിൽമാർഗ് ബംഗ്ലാവ് ഇടപാടിൽ 384 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് റാണാ കപൂർ, ഗൗതം താപ്പർ എന്നിവർക്കെതിരെ കഴിഞ്ഞ മാസം ഇ.ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. റാണാ കപൂറിനും ഭാര്യയ്ക്കും അവന്താ ഗ്രൂപ്പ് പ്രൊമോട്ടറായ ഗൗതം താപ്പറിനുമെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്. അവന്താ ഗ്രൂപ്പിന് ലോൺ അനുവദിക്കുന്നതിനും ഇളവുകൾ നൽകുന്നതിനുമായി അനധികൃത പ്രതിഫലം കൈപ്പറ്റിയതായി സി.ബി.ഐ ആരോപിച്ചു.
വിവിധ അവന്ത കമ്പനികൾക്ക് ഏകദേശം 2,500 കോടി രൂപയുടെ ക്രെഡിറ്റ് സൗകര്യങ്ങൾ യെസ് ബാങ്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 400 കോടി രൂപയുടെ വായ്പ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.