ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീറത്തിൽ സംഘ്പരിവാർ സംഘടനയായ ബജ്റംഗ്ദളിെൻറ പരാതിയിൽ യോഗി ആദിത്യനാഥ് സർക് കാറിെൻറ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്ററെയും കുടുംബത്തെയും കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ ് കണ്ണന്താനം ഇടപെട്ട് രക്ഷപ്പെടുത്തി.
മീറത്തിലെ മവാനയിൽ കൈക്കുഞ്ഞ് ഉൾെപ്പടെ പൊലീസ് കസ്റ്റഡിയിലെടു ത്ത പാസ്റ്ററെയും സംഘത്തെയുമാണ് യു.പി കേഡറിലുള്ള മലയാളി ഉദ്യോഗസ്ഥൻ മുഖേന നടത്തിയ ഇടപെടലിലൂടെ മോചിപ്പിച്ചതെന്ന് കണ്ണന്താനം അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ മവാനയിൽ പ്രാർഥനയോഗം നടക്കുേമ്പാഴാണ് പാസ്റ്റർ കെ.വി. അബ്രഹാമിെൻറ നേതൃത്വത്തിലുള്ള സംഘത്തെ ബജ്റംഗ്ദൾ നൽകിയ പരാതിയിൽ പൊലീസ് പിടികൂടിയത്. സംഘത്തിൽ സ്ത്രീകളും ഒരു വയസ്സുള്ള കുട്ടിയും ഉൾപ്പെട്ടിരുന്നു. മന്ത്രി കണ്ണന്താനത്തിനു വിവരം ലഭിച്ചപ്പോൾ യു.പി കേഡറിലുള്ള മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനായ കിരണിനെ വിവരം അറിയിച്ചു.
സംഭവത്തിെൻറ നിജസ്ഥിതി അന്വേഷിച്ച് അവരുടെ മോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും കണ്ണന്താനം പറഞ്ഞു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ഉത്തർപ്രദേശ് പൊലീസ് സംഘത്തെ വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.