ലക്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി എം.എൽ.എ. ഹർദോയ് ജില്ലയിൽ നിന്നുള്ള ശ്യം പ്രകാശ് എന്ന എം.എൽ.എയാണ് ഫേസ്ബുക്കിലൂടെ ആദിത്യനാഥിനെ വിമർശിച്ചത്.
യോഗിയെ പരിഹസിച്ച് ഒരു കവിതയാണ് ഫേസ്ബുക്കിൽ ശ്യാം പ്രകാശ് കുറിച്ചത്. ഗൊരഖ്പൂർ, ഫൂൽപൂർ, കൈരാന, നൂർപൂർ എന്നിവിടങ്ങിെല പരാജയം വേദനിപ്പിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ശ്യാം പ്രകാശ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.
രാഷ്ട്രീയക്കാരനായ പുരോഹിതൻ മോദിയുടെ അപേക്ഷ പ്രകാരം അധികാരത്തിലേറി. എന്നാൽ ജനവിധി നൽകിയ അവസരം കളഞ്ഞു കുളിച്ചു. ഇത് തെൻറ അഭിപ്രായമാണ്. അഴിമതി അതിെൻറ പാരമ്യത്തിലാണ്. ജനങ്ങൾ സ്വാഭിപ്രായ പ്രകാരമാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിച്ച് കഠിനാധ്വാനം ചെയ്യണം. എങ്കിൽ മാത്രമേ ജനങ്ങൾ കൂടെയുണ്ടാകൂ എന്നർഥം വരുന്ന വരികളാണ് ശ്യം പ്രകാശ് ഫേസ്ബുക്കിൽ കുറിച്ചത്.
ആദിത്യനാഥിെൻറത് ദുർഭരണമാണെന്നും ശ്യാം പ്രകാശ് ആരോപിക്കുന്നു. ട്രെയിൻ പാളം തെറ്റിയിരിക്കുന്നു. ഒാഫീസർ-രാജ് പൂർണമായും പരാജയമാണെന്നും അദ്ദേഹം കുറ്റെപ്പടുത്തി.
കഴിഞ്ഞ വർഷമാണ് യോഗി ആദിത്യനാഥ് യു.പിയിൽ അധികാരത്തിലേറിയത്. അതിനു പിറകെ നാല് പ്രധാന സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആദിത്യനാഥിെൻറ ഗൊരഖ്പൂരും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ ഫൂൽപൂരുമടക്കം ബി.ജെ.പിക്ക് നഷ്ടമായി. കഴിഞ്ഞ ദിവസം വോെട്ടണ്ണിയ കൈരാനയിലും ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.