ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള സംഘടനയായ ഹിന്ദു യുവവാഹിനിയുടെ വളർച്ചയിൽ ബി.ജെ.പി നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോർട്ട്. ആർ.എസ്.എസ് ഉൾപ്പടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ സ്വാധീന മേഖലയിലേക്ക് യുവവാഹിനി കടന്നു കയറുന്നതിൽ പല നേതാക്കൾക്കും നീരസമുണ്ടെന്നാണ് റിപ്പോർട്ട്. ഖൊരക്പൂരിൽ എം.പിയായിരിക്കുന്ന സമയത്താണ് നിലവിലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുവവാഹിനി എന്ന സംഘടനക്ക് രൂപം നൽകിയത്.
ആദ്യ ഘട്ടങ്ങളിൽ കിഴക്കൻ യു.പിയിലെ പൂർവാചൽ ജില്ലകളിൽ മാത്രമാണ് സംഘടനക്ക് സ്വാധീനമുണ്ടായിരുന്നത്. എന്നാൽ, യോഗി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ സംസ്ഥാന മുഴുവൻ അംഗത്വ വിതരണവുമായി മുന്നോട്ട് പോവുകയാണ് യുവവാഹിനി. അതേസമയം, സംഘടനയുടെ പേര് പരാമർശിക്കാതെ പുറത്ത് നിന്നുള്ളവരുടെ സ്വാധീനം അംഗീകരിക്കാൻ കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് നിലപാടെടുത്തു കഴിഞ്ഞു.
നിലവിൽ യുവവാഹിനിക്കെതിരെ പരസ്യമായ പോരിന് ആർ.എസ്.എസ് ഒരുങ്ങുന്നില്ലെങ്കിലും സംഘടനയുടെ ഒാരോ നീക്കങ്ങളും സംഘ്പരിവാർ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട്. യു.പിയിലെ സംഘടനയുടെ ശക്തി കേന്ദ്രങ്ങളിലേക്ക് യുവവാഹിനി കടന്നുചെന്നാൽ അപ്പോഴുള്ള ആർ.എസ്.എസിെൻറ പ്രതികരണമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി സ്വീകരിച്ച തന്ത്രങ്ങൾ തന്നെയാണ് ജനപ്രീതി വർധിപ്പിക്കാൻ നിലവിൽ യോഗി ആദിത്യനാഥും സ്വീകരിക്കുന്നത്. ഒരു പക്ഷേ ഇനിയും അദ്ദേഹത്തിന് കടിഞ്ഞാണിട്ടില്ലെങ്കിൽ മോദിക്കും മുകളിൽ വളരുന്ന മരമായി യോഗി മാറിയേക്കമെന്ന് ആശങ്ക ബി.ജെ.പിയിലെ ഒരു വിഭാഗത്തിനുണ്ട്. ബി.ജെ.പിയിൽ മോദിയെ പിന്തുണക്കുന്ന അമിത് ഷാ ഉൾപ്പടെയുള്ളവർക്ക് ഇത് ഒട്ടും സ്വീകാര്യമാവില്ലെന്നുറപ്പാണ്. ചിലപ്പോൾ ഇന്ത്യയിലെ ബി.ജെ.പി രാഷ്ട്രീയം കാണാൻ പോവുന്നത് മോദിയും യോഗിയും തമ്മിലുള്ള പോരാട്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.