Yogi Adityanath

യോഗി ആതിഥ്യനാഥിന്റെ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ലഖ്നോ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് സഞ്ചരിച്ച വിമാനം ആഗ്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടനെ സാ​ങ്കേതിക പ്രശ്നം കാരണം അടിയന്തരമായി തിരിച്ചിറക്കി. രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം യാത്ര തുടർന്നു.

സ്വകാര്യ ചടങ്ങിൽ പ​ങ്കെടുക്കാൻ ആഗ്രയിലെത്തിയ യോഗി ബുധനാഴ്ച ഉച്ചക്ക് ശേഷം 3.30നാണ് ആഗ്രയിലെ ​ഖേരിയ വിമാനത്താവളത്തിൽനിന്ന് ആദ്യം പുറപ്പെട്ടത്. തിരിച്ചിറക്കിയ ശേഷം അധികൃതർ വിമാനം പരിശോധിച്ച ശേഷം 5.30ന് വീണ്ടും ലഖ്നോയിലേക്ക് പറന്നുയർന്നു. 

Tags:    
News Summary - Yogi Adityanath's plane made an emergency landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.