ലഖ്നോ: നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിെൻറ മറവിൽ മുസ്ലിം ചെറുപ്പക്കാരെ ലക്ഷ്യമിട്ട യു.പിയിലെ ആദിത്യനാഥ് സർക്കാർ അതികഠിനമായ മറ്റൊരു നിയമം കൂടി നടപ്പാക്കാനൊരുങ്ങുന്നു. ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന സംഭാവനകൾ നിയന്ത്രിക്കുന്ന നിയമമാണ് പുതുതായി പ്രഖ്യാപിക്കുന്നത്.
സംഭാവനകൾ മാത്രമല്ല, കാണിക്കകൾക്കും നിയന്ത്രണം അടിയന്തര പ്രാധാന്യത്തോടെ ഓർഡിനൻസായി നടപ്പാക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
'റഗുലേഷൻ ആൻറ് രജിസ്ട്രേഷൻ ഓഫ് റിലീജ്യസ് േപ്ലസസ് ഓർഡിനൻസ്' എന്ന പേരിൽ വരുന്ന നിയമം ആരാധനാലയങ്ങളുടെ രജിസ്ട്രേഷൻ മുതൽ ഓരോ കാര്യത്തിനും കർശന ചട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. പള്ളികൾക്കു പുറമെ ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ എന്നിവയും പരിധിയിൽ വരുമെന്നാണ് കരുതുന്നത്. ആരാധനാലയങ്ങളുടെ
പ്രവർത്തനം, സുരക്ഷ തുടങ്ങിയവയെല്ലാം ആദിത്യനാഥ് സർക്കാറിെൻറ റഡാറിൽ പതിയും.2019ൽ ആരാധനാലയത്തിന് ലഭിച്ച സംഭാവന സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയതിനു പിന്നാലെ വിഷയം സർക്കാറിെൻറ സജീവ പരിഗണനയിലാണ്. പ്രാഥമിക നടപടികൾ ഇതിനകം പൂർത്തിയാക്കിയതായാണ് സൂചന.
നിയമം നടപ്പാക്കാനുള്ള മന്ത്രിസഭ യോഗം അടിയന്തരമായി വിളിച്ചുചേർക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ എല്ലാ ആരാധനലയങ്ങളും സർക്കാറിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാകും. ഇവയുടെ സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ മാനദണ്ഡങ്ങളും നിലവിൽവരും.ക്ഷേത്രങ്ങളുടെയും മറ്റ് ആരാധനാലയങ്ങളുടെയും നിയന്ത്രണത്തിന് യു.പിയിൽ നിയമം നിലവിലില്ലെന്ന് നേരത്തെ സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. വിഷയത്തിൽ വൈകാതെ നടപടികൾ സ്വീകരിക്കണമെന്നും 2019 ഒക്ടോബറിൽ ആവശ്യപ്പെട്ടു.
മതപരിവർത്തന നിയമം തന്നെ സാമുദായികമെന്ന വിമർശനം ഉയർന്നുകഴിഞ്ഞ സാഹചര്യത്തിൽ പുതിയ നിയമവും സമാനമായി വിമർശിക്കപ്പെടാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധയുണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു.
വിഷയത്തിൽ ഇതുവരെയും സൂചനകളൊന്നുമില്ലെന്ന് സംസ്ഥാനത്തെ മുസ്ലിം, ക്രിസ്ത്യൻ നേതൃത്വം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.