22 വർഷം ബംഗളൂരുവിൽ നടത്തിയ എയ്​റോ ഇന്ത്യ യു.പിയിലേക്ക്​; പ്രതിഷേധിച്ച്​ കർണാടക

ന്യൂഡൽഹി: കഴിഞ്ഞ 22 വർഷമായി ബംഗളൂരുവിൽ നടത്തിയിരുന്നു  എയ്​റോ ഇന്ത്യ ഷോ യു.പിയിലേക്ക്​ മാറ്റാനുള്ള തീരുമാനത്തിനെതിരെ കർണാടകയിൽ പ്രതിഷേധം ഉയരുന്നു. വിഷയത്തിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നിലപാട്​ വ്യക്​തമാക്കണമെന്ന്​ കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ ഇതുവരെ കേന്ദ്രസർക്കാറി​​​െൻറ ഒൗദ്യോഗിക നിലപാട്​ പുറത്ത്​ വന്നിട്ടില്ല. 

എയ്​റോ ഷോ വിപുലമായി നടത്താൻ യു.പി തയറാണെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അറിയച്ചതോടെയാണ്​ വിവാദങ്ങൾക്ക്​ തുടക്കമായത്​. പ്രതിരോധ മന്ത്രി നിർമല സീതരാമനെ കണ്ടാണ്​ ഷോ നടത്താൻ സന്നദ്ധമാണെന്ന്​ യോഗി ആദിത്യനാഥ്​ അറിയിച്ചത്​.

എയ്​റോ ഇന്ത്യ പരിപാടി ബംഗളൂരുവിൽ നിന്ന്​ മാറ്റുന്നത്​ ദൗർഭാഗ്യകരമാണ്​. സ്വാതന്ത്രത്തിന്​ ശേഷം ബംഗളൂരുവായിരുന്നു ഇന്ത്യയുടെ ഡിഫൻസ്​ ഹബ്​. എന്നാൽ, എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷം നിർണായകമായ ചില പ്രതിരോധ പദ്ധതികൾ പോലും കർണാടകയിൽ നിന്ന്​ മാറ്റുന്ന സാഹചര്യമാണ്​ ഉള്ളതെന്ന്​ പരമേശ്വര ട്വിറ്ററിൽ കുറ്റപ്പെടുത്തി. അതേ സമയം, മറ്റ്​ സംസ്ഥാനങ്ങൾക്കും പ്രതിരോധ വകുപ്പി​​​െൻറ പരിപാടികൾ നടത്താൻ അവസരം നൽകണമെന്ന്​ ബി.ജെ.പി എം.പി ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Tags:    
News Summary - As Yogi Lobbies to Shift Aero India to Lucknow, Upset Karnataka Deputy CM Questions Defence Ministry's Intent-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.