‘ഭീതിനിറഞ്ഞ ഇക്കാലത്ത് നിങ്ങൾ കാണിച്ചത് വലിയ ധൈര്യം’ - സത്യപാൽ മലിക്കിനെ അഭിനന്ദിച്ച് കെജ്രിവാൾ

ന്യൂഡൽഹി: ഭീതിയുടെ ഇക്കാലത്ത് ജമ്മു കശ്മീർ മുൻ ഗവർണർ കാണിച്ചത് വലിയ ധൈര്യമാണെന്ന് എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. രാജ്യം മുഴുവൻ ​അദ്ദേഹത്തോടൊപ്പമുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. ഇൻഷുറൻസ് അഴിമതിക്കേസിൽ സാക്ഷിയായി സത്യപാൽ മലിക്കിനെ ചോദ്യം ചെയ്യാൻ സി.ബി.ഐ വിളിപ്പിച്ചതിനു പിന്നാലെയാണ് കെജ്രിവാളിന്റെ പരാമർശം.

‘രാജ്യം മുഴുവൻ താങ്കൾക്കൊപ്പമുണ്ട്. ഈ ഭീതിയുടെ കാലഘട്ടത്തിൽ വലിയ ധൈര്യമാണ് താങ്കൾ കാണിച്ചത്, സർ. അയാൾ സി.ബി.ഐക്ക് പിറകിലൊളിക്കുന്ന ഭീരുവാണ്. ഈ രാജ്യത്ത് എപ്പോഴെല്ലാം പ്രതിസന്ധി നേരിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം നിങ്ങളെപ്പോലുള്ള ആളുകൾ അത് ധൈര്യത്തോടെ നേരിട്ടിട്ടുണ്ട്.

അയാൾ അറിവില്ലാത്തവനും അഴിമതിക്കാരനും രാജ്യദ്രോഹിയുമാണ്. അയാൾക്ക് നിങ്ങളോട് മത്സരിക്കാനാവില്ല. നിങ്ങൾ മുന്നോട്ട് പോകൂ സർ. നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. - ആരുടെ ​പേരും പരാമർശിക്കാതെ അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. 

Tags:    
News Summary - 'You have shown great courage…He is a coward': Kejriwal to Satya Pal Malik on CBI summons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.