ന്യൂഡൽഹി: വിമാനത്തിനകത്ത് പാലിക്കേണ്ട മര്യാദയെ സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻെറ ട്വീറ്റ് . നിങ്ങളുടെ സീറ്റ് സ്ലീപ്പർ ബർത്ത് അല്ല. അടിസ്ഥാനപരമായ മര്യാദയും ബഹുമാനവും എല്ലായ്പ്പോഴും നല്ലതാണ്. മറ്റുള ്ളവരുടെ സ്ഥലത്തെ കുറിച്ച് ശ്രദ്ധ പാലിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
A little b it of basic good manners and respect are always worth a thumbs up.
— Ministry of Civil Aviation (@MoCA_GoI) February 22, 202 0
Your seat is not a sleeper berth. Don't be inconsiderate of other people's space.#BeAResponsibleTraveller #EtiquettesOfFlying pic.twitter.com/K8N30wLZRd
‘‘നിങ്ങൾക്കുള്ള പരിമിതമായ സ്ഥലത്ത് നിങ്ങൾക്ക് ചാരി ഇരിക്കണമെങ്കിൽ അത് ശ്രദ്ധയോടെ വേണം. നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളെ കുറിച്ച് എപ്പോഴും ചിന്ത വേണം. നിങ്ങളുടെ തല അവരുടെ മടിത്തട്ടിലെത്തണമെന്ന് ആരും ആഗ്രഹിക്കുന്നില്ല.’’ മന്ത്രാലയം മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. കാബിനിൽ ബാഗ് വെക്കുന്ന അറകളിലെ സൗകര്യത്തെ കുറിച്ച് ബോധവാൻമാരാകണമെന്നും വ്യോമയാന മന്ത്രാലയം തുടർ ട്വീറ്റുകളിൽ ഓർമിപ്പിച്ചു.
A little bit of basic good manners and respect are always worth a thumbs up. Don't be a binhog, be a responsible traveller and travel smart. #BeAResponsibleTraveller #EtiquettesOfFlying pic.twitter.com/MJM28nWrAz
— Ministry of Civil Aviation (@MoCA_GoI) February 21, 2020
ഏതാനും ദിവസം മുമ്പ് അമേരിക്കൻ എയർലൈൻസിൽ നിന്ന് ഒരു യാത്രക്കാരി പുറത്തു വിട്ട വിഡിയോ വൈറലായതിൻെറ പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയത്തിൻെറ ട്വീറ്റ് പുറത്തു വന്നത്. പിൻസീറ്റിലിരിക്കുന്ന യാത്രക്കാരൻ തൻെറ സീറ്റിന് പിന്നിൽ ഇടിച്ച് ശല്യപ്പെടുത്തുന്നതായ വിഡിയോയാണ് പുറത്തു വിട്ടത്.
<A little concerned that @AmericanAir didn’t feel this was a problem.
— Amica Ali (@AmicaAli) February 8, 2020
Not sure about the rest of you, but I would surely consider someone continually tapping on the back of my seat to be a nuisance. https://t.co/DmRKUpA36O pic.twitter.com/Xts7hfQAcw
ഇതോടെ മുമ്പിലിരിക്കുന്നവർക്ക് ചാരി ഇരിക്കാൻ സൗകര്യം വേണം, ഇരിപ്പിടങ്ങളുടെ സ്ഥലസൗകര്യം വിമാനക്കമ്പനി വർധിപ്പിക്കണം എന്നിങ്ങനെ വിവിധ അഭിപ്രായ പ്രകടനങ്ങളും ട്വിറ്ററിൽ നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.