പഞ്ചാബിൽ യുവ നേതാവിനെ വെടി​െവച്ചു കൊന്നു

മൊഹാലി: യുവ അ​കാ​ലി​ദ​ൾ നേ​താ​വി​നെ പ​ഞ്ചാ​ബി​ൽ വെ​ടി​വ​ച്ചു കൊ​ന്നു. വിക്രംജിത്​ സിങ്​ എന്ന വി​ക്കി മി​ദ്ദു​ഖേ​ര​യാണ്​ മൊഹാലിയിൽ ശനിയാഴ്ച രാവിലെ 11 ന്​ വെടിയേറ്റ്​ മരിച്ചത്​.

മൊ​ഹാ​ലി​ സെ​ക്ട​ർ 71ൽ ​ഭൂമി ഇ​ട​പാ​ടു​കാ​ര​നെ സന്ദർശിച്ച ശേഷം​ മടങ്ങാൻ കാറിൽ കയറുന്നതിനിടയിലാണ്​ വിക്രംജിതിന്​ നേരെ അക്രമം ഉണ്ടായത്​. മാസ്​ക്​ ധരിച്ചെത്തിയ രണ്ടുപേരാണ്​ വിക്കിക്ക്​ നേരെ വെടിയുതിർത്തത്​​. കാറിൽ നിന്ന്​ ഇറങ്ങിയോടാൻ ശ്രമിച്ച വിക്കിയെ പിന്തുടർന്ന്​ വെടിവെച്ചിടുകയായിരുന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​.സി.​ടി​.വി ദൃ​ശ്യ​ങ്ങ​ൾ പുറത്തുവന്നു. വെ​ടി​യു​തി​ർ​ത്ത​ശേ​ഷം കൊലയാളികൾ അടക്കമുള്ള നാലംഗ സംഘം ര​ക്ഷ​പ്പെ​ട്ട​താ​യി മൊ​ഹാ​ലി എ​സ്​.പി ആ​കാ​ശ്ദീ​പ് സിം​ഗ് പ​റ​ഞ്ഞു. വിക്കിക്ക് അക്രമി സംഘം​ നേരെ ഒ​മ്പത്​ റൗ​ണ്ട് വെ​ടി​യു​തി​ർ​ത്ത​തായി​ പൊലീസ് അ​റി​യി​ച്ചു.

വെടിയേറ്റ ഉടൻ വിക്കിയെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ന്‍റെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യി​രു​ന്ന വി​ക്കി സ്​റ്റുഡൻസ്​ ഓർഗനൈസേഷൻ ഓഫ്​ ഇന്ത്യയുടെ മുൻ പ്രസിഡന്‍റാണ്​.

Tags:    
News Summary - Youth Akali leader shot dead in Mohali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.