വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ല്‍ മാം​സാ​ഹാ​രം വി​ള​മ്പി​യ കൊ​റ​ഗ യു​വാ​ക്ക​ളെ ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ർ​ത്ത​ക​ര്‍ മ​ര്‍ദി​ച്ചു

മംഗളൂരു: അംഗോളി കൊറഗ കോളനിയില്‍ വിവാഹനിശ്ചയചടങ്ങില്‍ മാംസാഹാരം വിളമ്പി എന്നാരോപിച്ച് 10 അംഗ ബജ്റംഗ്ദള്‍ സംഘം യുവാക്കളെ മര്‍ദിച്ചു. ഹരീഷ് (26), ശ്രീകാന്ത് (19), മഹേഷ് (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഗ്രാമപഞ്ചായത്ത് അംഗം ശകുന്തളയുടെ വീട്ടിലായിരുന്നു ചടങ്ങ്. 25 അതിഥികള്‍ക്കുള്ള ആഹാരം ഒരുക്കിയിരുന്നു. കൊറഗര്‍ അനധികൃതമായി കാലിയെ അറുക്കുന്നുവെന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിവരം നല്‍കിയതനുസരിച്ച് ഗംഗോളി പൊലീസ് കോളനി റെയ്ഡ്ചെയ്ത് മാംസവും ആയുധങ്ങളും പിടിച്ചെടുക്കുകയും യുവാക്കളെ അറസ്റ്റ്ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു.
എന്നാല്‍, യുവാക്കളുടെ ദേഹത്ത് കണ്ട പരിക്കുകളാണ്  പൊലീസ് റെയ്ഡിനിടെ ഗുരുരാജ ആചാര്യയുടെ നേതൃത്വത്തില്‍ കോളനിയില്‍ നടത്തിയ അക്രമം പുറത്തറിയാൻ കാരണമായത്. കോളനിയിലെ വീടുകള്‍ അഗ്നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയുംചെയ്താണ് മര്‍ദിച്ചതെന്ന് ശകുന്തള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Tags:    
News Summary - youth attacked for serving beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.