പട്ന: അനുജനെ കാണാതായതിന് പിന്നാലെ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്. ബിഹാറിലെ ധർബംഗയിലാണ് സംഭവം. സംഭവത്തിൽ ധർമ്മേന്ദ്ര താക്കൂർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു അനുജനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി താക്കൂർ മോറോ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർതക്കത്തിന് പിന്നാലെയായിരുന്നു അനുജൻ വീടുവിട്ടിറങ്ങിയത്. സുഹൃത്തിനൊപ്പമായിരുന്നു താക്കൂർ സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് ചുറ്റും നടന്ന ഇയാൾ പരിസരത്ത് പ്രദേശത്ത് സൂക്ഷിച്ചിരുന്ന തീപിടിക്കുന്ന വസ്തുക്കൾ എടുക്കയും അവ കത്തിക്കുകയുമായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ ഉറങ്ങിയിരുന്ന ബാരക്കിനരികിലേക്കും തീയെത്തിയെങ്കിലും ആളപായമില്ല. സംഭവത്തിന് പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ താക്കൂറിനെ പിടികൂടുകയായിരുന്നു. സുഹൃത്ത് അരുൺ യാദവിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.