കേന്ദ്ര നിർദേശം; റെയിൽവേ ഉദ്യോഗാർഥി സമരം യുട്യൂബ് നീക്കി

ന്യൂഡൽഹി: ബിഹാറിൽ നടന്ന ​റെയിൽവേ ഉദ്യോഗാർഥികളുടെ സമരത്തിന്റെ വിഡിയോ ​കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് യുട്യൂബ് ​​നീക്കംചെയ്തു. ദേശസുരക്ഷയെ ബാധിക്കുന്നതിനാൽ സമരത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് കേന്ദ്രം നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്.

ബിഹാർ തലസ്ഥാനമായ പട്നയിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സമരമാണ് ‘ഓൺ ഡ്യൂട്ടി’ യുട്യൂബ് ചാനലിൽനിന്നും നീക്കം ചെയ്തതെന്ന് ഓൺലൈൻ വെബ്പോർട്ടലായ ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. സമരക്കാർക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങളടക്കം വിഡിയോയിലുണ്ടായിരുന്നു. അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ 5,696 തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ഒഴിവുകൾ കുറഞ്ഞുപോയെന്ന് ആരോപിച്ച് ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങുകയായിരുന്നു.

Tags:    
News Summary - YouTube Blocks Video Depicting Protests by Railway Job Aspirants Following Govt Orders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.