മറയൂര്‍: യു ട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച സംഘത്തെ പൊലീസ് പിടികൂടി. തമിഴ്നാട് നാമക്കല്‍ ജില്ല പാപ്പന്‍പാളയം സ്വദേശികളായ സുകുമാര്‍ (43), നാഗൂര്‍ബാനു (33), ചന്ദ്രശേഖരൻ (22), തങ്കരാജ് (22), രമേഷ് (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാപ്പന്‍പാളയത്ത് എട്ടുവര്‍ഷമായി പി.വി.സി പൈപ്പ് കച്ചവടം നടത്തിവരുന്ന സുകുമാര്‍ ലക്ഷങ്ങളുടെ കടക്കെണിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തായ നാഗൂര്ബാനുവുമായി ചേർന്നാണ് യു ട്യൂബിൽനിന്ന് കള്ളനോട്ടടിക്കുന്ന രീതിയെക്കുറിച്ച് മനസ്സിലാക്കിയതെന്ന് പൊലീസ് പറയുന്നു.
ലാപ്ടോപ്, സ്കാനിങ് മെഷീൻ, പ്രിൻറർ എന്നിവ വാങ്ങി സുകുമാറിെൻറ നേതൃത്വത്തിൽ വീട്ടില്‍ അച്ചടി തുടങ്ങുകയായിരുന്നു. നാലുലക്ഷം രൂപയാണ് രണ്ട് ദിവസത്തിനുള്ളില്‍ അച്ചടിച്ചതെന്ന് പൊലീസ് പറഞ്ഞു. നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങള്‍ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.