മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക്​ ഇസഡ് പ്ലസ്​ സുരക്ഷ

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ്​ ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്​ജൻ ഗൊഗോയിക്ക്​ ഇസഡ്​ പ്ലസ്​ വി.ഐ.പി സുരക്ഷ നൽകി കേന്ദ്ര സർക്കാർ. 66കാരനായ ഗൊഗോയിക്ക് സി.ആർ.പി.എഫിന്‍റെ സായുധ കമാൻഡോകൾ സംരക്ഷണം നൽകും.

നിലവിൽ രാജ്യസഭ അംഗമായ ഇദ്ദേഹത്തിന്​ ഡൽഹി പൊലീസാണ്​ സുരക്ഷ ഒരുക്കിയിരുന്നത്​. 2019 നവംബറിലാണ്​ ഇദ്ദേഹം സുപ്രീം കോടതിയിൽനിന്ന്​ വിരമിക്കുന്നത്​. അതിനുശേഷമാണ്​ രാജ്യസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്നത്​. സി.‌ആർ.‌പി.‌എഫ് നിലവിൽ​ സുരക്ഷയൊരുക്കുന്ന 63ാമത്തെ വ്യക്​തിയാണ്​ ഗൊഗോയി. 

Tags:    
News Summary - Z-plus security for former Chief Justice Ranjan Gogoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.