ആർട്ടിക്കൾ 370 ​റദ്ദാക്കിയത്​ പിന്തുണക്കുന്നു; ഏകസിവിൽ കോഡ്​ നടപ്പാക്കണം -തസ്​ലിമ

ന്യൂഡൽഹി: കശ്​മീരിന്​ പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിനെ പിന്തുണച്ച്​ എഴുത്തുകാരി തസ് ​ലിമ നസ്​റീൻ. ആർട്ടിക്കൾ 370 റദ്ദാക്കിയ മാതൃകയിൽ രാജ്യത്ത്​ ഏകസിവിൽ കോഡും കൊണ്ട്​ വരണമെന്ന്​ അവർ ആവശ്യപ്പെട്ടു. സ്​ത്രീ വിരുദ്ധമായ ശരീഅത്ത്​ നിയമങ്ങൾ എടുത്ത്​ കളയേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടു.


ട്വിറ്ററിലൂടെയായിരുന്നു കശ്​മീർ വിഷയത്തിലും ഏകസിവിൽ കോഡിലും തസ്​ലിമയുടെ അഭിപ്രായ പ്രകടനം.

കശ്​മീരിന്​ പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കൾ 370 രണ്ടാം മോദി സർക്കാർ റദ്ദാക്കിയിരുന്നു. ജമ്മുകശ്​മീർ, ലഡാക്ക്​ രണ്ട്​ കേന്ദ്രഭരണ പ്രദേശങ്ങളാക്കി കശ്​മീരിനെ വിഭജിക്കുകയും ചെയ്​തിരുന്നു. സംഭവത്തിന്​ ശേഷം നിരവധി നേതാക്കളെ കശ്​മീരിൽ തടവിലാക്കുകയും ചെയ്​തു. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന്​ പ്രതിഷേധമുയരുന്നതിനിടെയാണ്​ കശ്​മീരിലെ തസ്​ലിമയുടെ അഭിപ്രായം കൂടി പുറത്ത്​ വരുന്നത്​.

Tags:    
News Summary - ​Taslima nasreen on article 370-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.