ചെന്നെ: ജയലളിതയുെട മരണത്തെ തുടർന്ന് ഒഴിവു വന്ന ആർ.കെ നഗർ നിയമ സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ശശികല വിഭാഗം സ്ഥാനാർഥി ടി.ടി.വി ദിനകരന് വൻ വിജയം. ജയലളിതയുെട യഥാർഥ പിൻഗാമി തങ്ങളാണെന്ന അവകാശ വാദങ്ങൾക്കുള്ള അംഗീകാരം കൂടിയായാണ് ഇൗ വിജയത്തെ വിമത പക്ഷം കാണുന്നത്. പാർട്ടിയുടെ പേരും ചിഹ്നവും നേടിെയങ്കിലും അതൊന്നും ഇ.പി.എസ്- ഒ. പി.എസ് പക്ഷത്തെ പിന്തുണച്ചില്ലെന്നാണ് തെരഞ്ഞെുപ്പ് ഫലം വ്യക്തമാക്കുന്നത്.
വോട്ടിനു പണം എന്ന ആരോപണത്തിെൻറ നിഴലിൽ നടന്ന തെരഞ്ഞെടുപ്പിൽ 77 ശതമാനം വോട്ടാണ് പോൾ ചെയ്തത്. 2011 നു ശേഷം ഉണ്ടായ ഏറ്റവും ഉയർന്ന പോളിങ്ങ് ശതമാനമായിരുന്നു മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.
ശശികല നിയമിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും ശശികലയെ പുറത്താക്കി എതിർ പക്ഷക്കാരനായ ഒ.പി.എസിനെ കൂട്ടു പിടിച്ച് പാർട്ടിയെയും അമ്മയെയും വഞ്ചിച്ചുവെന്ന തോന്നൽ ജനങ്ങളിൽ നിറക്കാൻ ടി.ടി.വി ദിനകര പക്ഷത്തിനായിട്ടുണ്ട്. ജയലളിതയുടെ മരണത്തെ കുറിച്ചുള്ള വിവരങ്ങൾ ശശികല ഒളിക്കുകയാണെന്ന് ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.െഎ.എ.ഡി.എം.കെ ഉയർത്തിയിരുന്നു.
അതിനെ പ്രതിരോധിക്കുന്നതിനായാണ് പോളിങ്ങ് ദിവസം ജയലളിതയുെട ആശുപത്രി ദൃശ്യങ്ങൾ പുറത്തു വിട്ട് ജനവികാരം അനുകൂലമാക്കാൻ ദിനകരപക്ഷം ശ്രമിച്ചത്. ആ ശ്രമം വിജയം കണ്ടുെവന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.
പാർട്ടിയുടെ നേതൃസ്ഥാനത്തിനു വേണ്ടി ജയലളിതയുടെ ആജീവനാന്ത തോഴിയായ ശശികലയും ടി.ടി.വി ദിനകരനും ചേർന്ന് വൻ പോരാട്ടം തന്നെ നടത്തിയിരുന്നു. അതിെന തുടർന്ന് പാർട്ടി പിളരുകയും എടപ്പാടി പളനി സാമി, ഒ. പനീർ ശെൽവം, ശശികല വിഭാഗം എന്നിങ്ങനെ മൂന്നായി തിരിയുകയുമുണ്ടായി. പിന്നീട് എടപ്പാടി പളനി സാമി വിഭാഗവും ഒ. പനീർ ശെൽവം വിഭാഗവും യോജിച്ച് ശശികലക്കെതിരെ പോരാടി.
എന്നാൽ, അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ പോയപ്പോഴും അമ്മക്ക് വേണ്ടി ജയിൽ കിടക്കുന്നുെവന്നായിരുന്നു ശശികലയുെട വാദം. അമ്മക്ക് ശേഷം ചിന്നമ്മായായി വാഴാനുള്ള അവരുടെ നീക്കങ്ങൾ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്നു തന്നെ വേണം കരുതാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.