ന്യൂഡൽഹി: ഡൽഹി കലാപം കൊറോണ വൈറസിെൻറ ഇന്ത്യൻ പതിപ്പാണെന്നും നമ്മെ രോഗംബാധിച്ചിരിക്കുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയി. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ സമ്പൂർണമായും തകർത്തിരിക്കുകയാണെന്നും ഇതുതന്നെയാണ് അവർ ലക്ഷ്യമിടുന്നതെന്നും അരുന്ധതി പറഞ്ഞു. ഡൽഹിയിലെ ജന്തർമന്തറിൽ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ വാക്കുകൾ കേട്ട് ഹിന്ദുത്വ ഫാഷിസ്റ്റുകൾ അഴിഞ്ഞാടിയ ആ സ്ഥലത്തേക്ക് ബസ് പിടിച്ച് എത്താവുന്ന ദൂരത്താണ് നമ്മൾ ഇരിക്കുന്നത്. പൊലീസ് അടക്കം വലിയൊരു സന്നാഹത്തിെൻറ പിൻബലത്തിലാണ് അത് നടന്നത്. വടക്കുകിഴക്കൻ ഡൽഹിയിലെ കൂലിത്തൊഴിലാളികളായ മുസ്ലിംകളുടെ നേർക്കാണ് ആയുധ പ്രയോഗവും കൊലപാതകവും അരങ്ങേറിയത്.
ഒരു വിദേശ രാജ്യത്തുനിന്നും യു.എന്നിൽനിന്നും നമുക്ക് സഹായം ലഭിക്കുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയും ഇതിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാവുന്നില്ല. കടകളും വീടുകളും പള്ളികളും വാഹനങ്ങളും കത്തിച്ചു. തെരുവുകൾ മുഴുവൻ കൽക്കൂമ്പാരങ്ങളാണ്. ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മോർച്ചറികളിൽ മൃതദേഹങ്ങളും. തെരുവിൽ അക്രമം അരേങ്ങറുേമ്പാൾ പൊലീസ് ൈകയും കെട്ടി നോക്കിനിന്നതും ചിലയിടങ്ങളിൽ പങ്കാളികളായതും വിഡിയോകളിൽ കണ്ടു. കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ മിശ്രക്കെതിരെ നടപടിയെടുക്കാത്തത് ചോദ്യംചെയ്ത ജസ്റ്റിസ് മുരളീധറിനെ പാതിരാ ഉത്തരവിലൂടെ സ്ഥലം മാറ്റി.
പ്രശസ്തി ആഗ്രഹിക്കാത്തവരെയും സ്വയം അപകടത്തിൽപെടാൻ തയാറാവുന്നവരെയും സത്യം പറയുന്നവരെയുമാണ് യഥാർഥത്തിൽ നമുക്കിന്നാവശ്യം. ധീരരായ മാധ്യമപ്രവർത്തകരെ, അഭിഭാഷകരെ, കലാകാരൻമാരെ വേണം. കാരണം, നമ്മുടെ ശ്വാസക്കുഴലിലേക്ക് തീ എത്തിക്കഴിഞ്ഞു. മൊത്തം സംവിധാനവും പരാജയപ്പെടുകയാണ്. എൻ.ആർ.സി-സി.എ.എയുടെ ഉേദ്ദശ്യം രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിക്കുക എന്നതാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.