ന്യൂഡൽഹി: മോദി സർക്കാർ പ്രസിദ്ധീകരിച്ച രാജ്യത്തിെൻറ വളർച്ചാ നിരക്ക് വിവരങ്ങൾ വ്യാജമാണെന്ന് പരോക്ഷ പരിഹാസം നടത്തി കോൺഗ്രസ് നേതാവ് പി.ചിദംബരം. നോട്ട് നിരോധിച്ച വർഷം ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച ഉണ്ടായെങ്കിൽ ഇത്തവണ നൂറ് രൂപ നിരോധിക്കാം എന്നായിരുന്നു ചിദംബരത്തിെൻറ പരിഹാസം.
‘നോട്ട് നിരോധിച്ച വർഷത്തിലാണ് മോദി സർക്കാറിനു കീഴിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർച്ച (8.2 ശതമാനം) രേഖപ്പെടുത്തിയത്. അതിനാൽ നമുക്ക് ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ് രൂപയുെട നോട്ടാകെട്ട നിരോധിക്കുന്നത്.’ - ചിദംബരം ട്വീറ്റ് ചെയ്തു.
The demonetisation year was the best year of growth (8.2%) under Mr Modi. So, let's have another round of demonetisation.
— P. Chidambaram (@PChidambaram_IN) February 1, 2019
This time let's demonetise 100 rupee notes.
നോട്ടു നിരോധനത്തിനുശേഷം 2017-18ൽ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തി എന്നും കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇതെന്നും മോദി സർക്കാർ പൂഴ്ത്തിവെച്ച ദേശീയ സാമ്പ്ൾ സർവേ ഒാർഗനൈസേഷെൻറ റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാൽ ഇൗ റിപ്പോർട്ടിന് സ്ഥിരീകരണമില്ലെന്നും ഒാേരാ മൂന്നു മാസത്തെയും സ്ഥിതി വിവരം കിട്ടാതെ തൊഴിലുകളിലെയും തൊഴിലില്ലായ്മയിലെയും മാറ്റം കണ്ടുപിടിക്കാൻ കഴിയില്ലെന്നും നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാറിെൻറ ന്യായീകരിച്ചിരുന്നു. നോട്ട് നിരോധിച്ച വർഷം തൊഴിലില്ലായ്മ കൂടിയെങ്കിൽ എങ്ങനെ ഇന്ത്യക്ക് ആ വർഷം ഏഴ് ശതമാനം വളർച്ച നേടാൻ സാധിച്ചുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.
നിതി ആയോഗ് ഉപാധ്യക്ഷെൻറ ഇൗ ചോദ്യം തന്നെയാണ് ഞങ്ങൾക്കും ചോദിക്കാനുള്ളതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന രാജ്യം സാമ്പത്തികമായി ഏഴ് ശതമാനം വളർച്ചാ നരക്ക് രേഖപ്പെടുത്തുന്നത് എങ്ങനെയാണെന്നും ചിദംബരം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.