ന്യൂഡൽഹി: പ്രതിപക്ഷത്ത് പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള നേതാക്കളില്ലെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും പ്രധാനമന്ത്രിയാകാൻ പറ്റിയ നേതാക്കൾ അവർക്കില്ല.
ആരും തെരഞ്ഞെ ടുപ്പിൽ മത്സരിക്കാൻ തയാറാകുന്നില്ല. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് താഴെയിറക്കണമെന്ന് മായാവതി ആഗ്രഹിക്കുന്നു. എന്നാൽ അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറല്ല. ശരത് പവാറോ മമതാ ബാനർജിയോ സ്റ്റാലിനോ ഇല്ല - അമിത്ഷാ ആഗ്രയിൽ നടന്ന റാലിയിൽ പറഞ്ഞു.
ബി.ജെ.പിയുടെ വികസനവും മഹാഗഡ് ബന്ധൻെറ അഴിമതിയും തമിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
ഉറി, പുൽവാമ ആക്രമണങ്ങൾക്ക് ശേഷം നിയന്ത്രണ രേഖയിലും ബാലാകോട്ടും നടത്തിയ മിന്നലാക്രമണങ്ങൾക്ക് പ്രധാനമന്ത്രി മോദിയെ അമിത്ഷാ അഭിനന്ദിച്ചു. ബാലാകോട്ട് വ്യോമാക്രമണം സംബന്ധിച്ച പരാമർശങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സാംപിത്രോഡയെയും അമിത് ഷാ വിമർശിച്ചു. രാജ്യത്തിൻെറ പ്രതിരോധ സേനയെ അപമാനിച്ചുകൊണ്ട് പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.