ന്യൂഡൽഹി: ഗാൽവാൻ താഴ്വരയിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ കൂടുതൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സംഘർഷം നടക്കുേമ്പാൾ ഇന്ത്യൻ സൈനികരുടെ കൈവശം ആയുധമുണ്ടായിരുന്നുവെന്ന് ജയശങ്കർ പറഞ്ഞു.
ചൈനീസ് അതിർത്തിയിലുണ്ടായിരുന്ന സൈനികരുടെ കൈവശം ആയുധമുണ്ടായിരുന്നു. എന്നാൽ, നിയന്ത്രണരേഖയിലുണ്ടാവുന്ന തർക്കങ്ങൾക്കിടെ തോക്ക് ഉപയോഗിക്കാറില്ലെന്നും ജയശങ്കർ വ്യക്തമാക്കി. ആയുധങ്ങളില്ലാതെ സൈന്യത്തെ എന്തിന് അതിർത്തിയിലേക്ക് അയച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തോടാണ് ജയശങ്കറിൻെറ മറുപടി.
1996ലേയും 2005ലേയും കരാറുകൾ അനുസരിച്ചാണ് ചൈനീസ് അതിർത്തിയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇതിൽ ആദ്യ കരാർ ഒപ്പിട്ടത് ദേവഗൗഡയുടെ കാലത്തും രണ്ടാമത്തേത് മൻമോഹൻെറ കാലത്തുമായിരുന്നു. നിയന്ത്രണരേഖയിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും ഇന്ത്യൻ സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.