അബുജ: നൈജീരിയന്‍ സൈന്യം ശിയാ വിഭാഗക്കാരായ 347 പേരെ കൊലപ്പെടുത്തി കൂട്ടമായി കുഴിച്ചുമൂടിയതായി അന്വേഷണ റിപ്പോര്‍ട്ട്. രാജ്യത്തെ വടക്കന്‍ മേഖലയിലെ കദൂന പട്ടണത്തിലാണ് നടുക്കുന്ന സംഭവമുണ്ടായതെന്ന് പ്രദേശിക സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അന്വേഷണ സംഘമാണ് കണ്ടത്തെിയത്. കഴിഞ്ഞ ഡിസംബറില്‍ മതചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ശിയാക്കള്‍ നൈജീരിയന്‍ സൈനിക മേധാവിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍െറ യാത്ര തടസ്സപ്പെടുത്തിയതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഒൗദ്യോഗിക വിശദീകരണം. രണ്ടു ദിവസം സൈന്യം കടുത്ത അതിക്രമമാണ് കാണിച്ചതെന്ന് 193 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തേ കൂട്ടക്കൊല നടന്നതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. കൂട്ടക്കൊലപാതകത്തിന് കാരണക്കാരായവരെ വിചാരണചെയ്യുമെന്നും ശിക്ഷിക്കുമെന്നും കുദൂന സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ പങ്കാളികളായ സൈനികരെ കണ്ടത്തെുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വിവാദ ശിയാ പണ്ഡിതന്‍ ഇബ്രാഹീം സക്സകിയുടെ അനുയായികളാണ് ആക്രമണത്തിനിരയായതെന്നാണ് ആനംസ്റ്റി നേരത്തേ വെളിപ്പെടുത്തിയത്. തെളിവു നശിപ്പിക്കുന്നതിനാണ് കൂട്ടത്തോടെ മറവുചെയ്തത്. സംഭവത്തില്‍ സക്സകിയുടെ ഒരു കണ്ണ് നഷ്ടപ്പെടുകയും ശരീരം ഭാഗികമായി തളര്‍ന്നിട്ടുമുണ്ട്.
നേരത്തേ നൈജീരിയയിലെ സെക്കുലര്‍ ഭരണകൂടത്തിനെതിരെ പ്രതികരിക്കുകയും ഇറാനിലേതുപോലെ രാജ്യത്തെ വടക്കന്‍ മേഖലയില്‍ വിപ്ളവത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിട്ടയച്ച ഇദ്ദേഹത്തെ സംഭവത്തിനുശേഷം വീണ്ടും ജയിലിലടച്ചിരിക്കുകയാണ്. എന്നാല്‍, സൈനിക മേധാവിയെ വധിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിനുനേരെ നിര്‍ദേശാനുസരണമാണ് നടപടിയെടുത്തതെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. ക്രൂരമായ കൊലപാതകത്തിന് നേതൃത്വം നല്‍കിയവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ശിക്ഷിക്കണമെന്ന് ഹ്യൂമന്‍റൈറ്റ് വാച്ചും നൈജീരിയന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്ന സക്സകിയെയും ഭാര്യ സീനത്തിനെയും മോചിപ്പിക്കണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ കൂട്ടായ്മകള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.