ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയ ഉപദേശകനായി ഇന്ത്യൻ അമേരിക്കൻ സംരംഭകനെ നിയമിച്ച് ട്രംപ്

വാഷിംങ്ടൺ: ഇന്തോ-അമേരിക്കൻ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റും എഴുത്തുകാരനുമായ ശ്രീറാം കൃഷ്ണനെ യു.എസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയ ഉപദേശകനായി നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘വൈറ്റ് ഹൗസ് ഓഫിസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പോളിസി’യിൽ എ.ഐയുടെ സീനിയർ പോളിസി ഉപദേശകനായി ശ്രീറാം കൃഷ്ണൻ സേവനമനുഷ്ഠിക്കും.

മൈക്രോസോഫ്റ്റ്, ട്വിറ്റർ, യാഹൂ, ഫേസ്ബുക്ക്, സ്നാപ്പ് എന്നിവയിൽ മുമ്പ് ടീമുകളെ നയിച്ചിട്ടുള്ള കൃഷ്ണൻ, വൈറ്റ് ഹൗസ് എഐ & ക്രിപ്റ്റോ മേധാവിയായി വരുന്ന ഡേവിഡ്  ഒ.സാക്സിനൊപ്പമായിരിക്കും പ്രവർത്തിക്കുക.

ഡേവിഡ് സാക്‌സുമായി ചേർന്ന് പ്രവർത്തിക്കുന്ന ശ്രീറാം എ.ഐയിൽ അമേരിക്കൻ മേധാവിത്തം തുടർന്നും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ‘കൗൺസിൽ ഓഫ് അഡ്വൈസേഴ്‌സു’മായും ചേർന്ന് പ്രവർത്തിക്കും. സർക്കാറിലുടനീളം എ.ഐ നയം രൂപപ്പെടുത്താനും ഏകോപിപ്പിക്കാനും സഹായിക്കുകയും ചെയ്യും - നിയമനം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

വിൻഡോസ് അസ്യൂറിന്റ സ്ഥാപക അംഗമായാണ് ശ്രീറാം മൈക്രോസോഫ്റ്റിൽ തന്റെ കരിയർ ആരംഭിച്ചത്.

Tags:    
News Summary - Trump appoints Indian American entrepreneur as senior policy advisor on Artificial Intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.