ദക്ഷിണ സുഡാനിലേക്ക് കൂടുതല്‍ യു.എന്‍ സേന

ന്യൂയോര്‍ക്: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനിലേക്ക് കൂടുതല്‍ യു.എന്‍ സേനയെ അയക്കാനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗീകാരം. 2011 മുതല്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ രാജ്യത്ത് നിലവില്‍ 12,000 യു.എന്‍ സേനാംഗങ്ങളുണ്ട്.
ഐക്യരാഷ്ട്ര സഭാ തീരുമാനം അംഗീകരിക്കില്ളെന്ന് പ്രസിഡന്‍റ് സല്‍വാ കീര്‍ പറഞ്ഞു. തീരുമാനവുമായി സഹകരിക്കില്ല. രാജ്യത്തെ ഐക്യരാഷ്ട്ര സഭയുടെ കീഴിലാക്കാനുള്ള നീക്കം അംഗീകരിക്കില്ളെന്നും സല്‍വാ കീറിന്‍െറ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.
രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്ര സഭാ സംഘം അടുത്തയാഴ്ച ദക്ഷിണ സുഡാനിലത്തെും. 2015 ആഗസ്റ്റിലുണ്ടാക്കിയ സമാധാന കരാറിനുശേഷം, കഴിഞ്ഞ ജൂലൈയിലാണ് രാജ്യത്തെ സ്ഥിതിഗതികള്‍ വഷളായത്. സംഘര്‍ഷത്തെ തുടര്‍ന്ന് 70,000 ആളുകള്‍ യുഗാണ്ടയിലേക്ക് പലായനം ചെയ്തെന്നാണ് കണക്കുകള്‍.
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായിരുന്ന സുഡാനെ വിഭജിച്ച് 2011ല്‍ രൂപവത്കരിച്ച ദക്ഷിണ സുഡാനില്‍ പ്രസിഡന്‍റ് സല്‍വാ കീറും വൈസ് പ്രസിഡന്‍റായിരുന്ന റീക് മഷാറും തമ്മിലെ അസ്വാരസ്യമാണ് 2013ല്‍ ആഭ്യന്തര യുദ്ധത്തില്‍ കലാശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.