തുര്‍ക്കിയുടെ ആദ്യ സഹായ വാഹനം ഗസ്സയിലത്തെി

ഗസ്സ സിറ്റി: ഗസ്സ ജനതയുടെ ഈദ് ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം പകര്‍ന്ന് തുര്‍ക്കിയുടെ സഹായഹസ്തം. ഭക്ഷ്യസാധനങ്ങളും കളിപ്പാട്ടങ്ങളുമൊക്കെയടങ്ങിയ തുര്‍ക്കിയുടെ ആദ്യ സഹായ വാഹനം ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ഗസ്സയിലത്തെി. കഴിഞ്ഞ ദിവസം, 11,000 ടണ്‍ ചരക്കുകളുമായി തിരിച്ച സഹായ കപ്പലായ ലേഡി ലൈല  ഇസ്രായേല്‍ തുറമുഖമായ അശ്ദോദിലത്തെിയിരുന്നു. ഇവിടെനിന്ന് ട്രക്ക് വഴിയാണ് സാധനങ്ങള്‍ കാരെം ഷാലോം അതിര്‍ത്തി ഗേറ്റ് കടന്നത്. ഇസ്രായേലിനെയും ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന സുപ്രധാന ചെക്പോയന്‍റാണിത്.
ആദ്യ വാഹനം ഗസ്സ മുനമ്പിലത്തെിയതായി ചെക്പോയന്‍റ് ഡയറക്ടര്‍ മുനീര്‍ ഗാല്‍ബിന്‍ വ്യക്തമാക്കി. ലേഡി ലൈലയിലെ ചരക്കുകള്‍ പത്ത് ട്രക്കുകളിലായാണ് ഗസ്സയിലത്തെിക്കുക. ആദ്യ ട്രക്കില്‍ കാര്യമായും പെരുന്നാള്‍ ആഘോഷത്തിനുള്ള അവശ്യസാധനങ്ങളാണുള്ളത്. ബാക്കിയുള്ള ട്രക്കുകള്‍ വ്യാഴാഴ്ച ഗസ്സയിലത്തെുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 27ന് നടന്ന തുര്‍ക്കി-ഇസ്രായേല്‍ ചര്‍ച്ചയെ തുടര്‍ന്നാണ് ഗസ്സയിലേക്ക് സഹായ വാഹനങ്ങള്‍ എത്തിക്കുന്നതിനുള്ള ധാരണയായത്.  2010ല്‍ ഗസ്സയിലേക്ക് സഹായവുമായി പോവുകയായിരുന്ന മവി മര്‍മര കപ്പലിനുനേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി ഇസ്രായേലുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചിരുന്നു. 10 തുര്‍ക്കി പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷം, കഴിഞ്ഞയാഴ്ചയിലെ ചര്‍ച്ചയിലൂടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുന$സ്ഥാപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 130 കോടി രൂപ (20 മില്യന്‍ യു.എസ് ഡോളര്‍) നഷ്ടപരിഹാരവും ഗസ്സയില്‍ തുര്‍ക്കിയുടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയും നല്‍കാന്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയില്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്. നയതന്ത്ര പ്രതിനിധികളെ നിയമിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. ആക്രമണത്തില്‍ മാപ്പുപറയുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഗസ്സക്ക് മേലുള്ള ഉപരോധം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് ബന്ധങ്ങള്‍ പുന$സ്ഥാപിക്കാന്‍ നിബന്ധനകളായി തുര്‍ക്കി മുന്നോട്ടുവെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.