ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് തുടക്കമായി. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് പുലര്‍ച്ചെയാണ് യാത്രതിരിച്ചത്. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ എന്നിവടങ്ങളാണ് മോദി സന്ദര്‍ശനം നടത്തുന്നത്.
മൊസാബിക് ആണ് മോദി ആദ്യം സന്ദർനം നടത്തുന്ന രാജ്യം. അതിന് ശേഷം ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ആഫ്രിക്കന്‍ വന്‍കരയില്‍ മോദി നടത്തുന്ന ആദ്യപര്യടനമാണിത്. നേരത്തേ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രങ്ങളായ മൗറീഷ്യസും സീഷ്യല്‍സും സന്ദര്‍ശിച്ചിരുന്നു.
വെള്ളി, ശനി ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തും. പ്രിറ്റോറിയ, ജൊഹന്നസ്ബര്‍ഗ്, ദര്‍ബന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും. ശനിയാഴ്ച ടാന്‍സാനിയയിലും അടുത്ത ദിവസം കെനിയയിലും സന്ദർശനം നടത്തുന്ന മോദി ഞായറാഴ്ച ഇന്ത്യയിലേക്ക് തിരിക്കും.
1982ല്‍ ഇന്ദിര ഗാന്ധിക്കുശേഷം തെക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.