ലിബിയയിൽ മൂന്നു ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ട്രിപളി: ലിബിയയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്നു ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക ദൗത്യത്തിനിടെയായിരുന്നു ഇവരുടെ അന്ത്യം. ഇക്കാര്യം ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയ വക്താവ് സ്റ്റീഫന്‍ ലി ഫോള്‍ സ്ഥിരീകരിച്ചു. ലിബിയയില്‍ സൈനികരെ അയച്ചിട്ടുണ്ടെന്നത് ഫ്രാന്‍സ് ഒൗദ്യോഗികമായി സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഹെലികോപ്ടര്‍ തകര്‍ത്തത് ഐ.എസ് ഭീകരരാണെന്നും ലിബിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബെന്‍ഗാസി നഗരത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. മുഅമ്മര്‍ ഗദ്ദാഫിയുടെ പതനശേഷം രണ്ടു സര്‍ക്കാറുകളാണ് ലിബിയ ഭരിക്കുന്നത്. ഗദ്ദാഫിക്കു ശേഷമാണ് രാജ്യത്ത് ഐ.എസ് ശക്തിപ്രാപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.