കൊളംബിയ-വെനിസ്വേല അതിര്‍ത്തി തുറന്നു

കറാക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയയും-വെനിസ്വേലയും ഒരു വര്‍ഷത്തിനു ശേഷം അതിര്‍ത്തികള്‍ തുറന്നു. കൊളംബിയന്‍ പ്രസിഡന്‍റ് യുവാന്‍ മാനുവല്‍ സാന്‍േറാസും വെനിസ്വേലന്‍ പ്രസിഡന്‍റ് നികളസ് മദൂറോയും ചേര്‍ന്ന് വ്യാഴാഴ്ചയുണ്ടാക്കിയ കരാറിനെ തുടര്‍ന്നാണ് അതിര്‍ത്തികള്‍ ദിവസത്തില്‍ 12 മണിക്കൂര്‍ തുറന്നുകൊടുക്കാന്‍ ധാരണയായത്.
2015 ആഗസ്റ്റില്‍ കൊളംബിയയിലെ അര്‍ധസൈനിക വിഭാഗം വെനിസ്വേലന്‍ സൈനികവാഹനത്തിനുനേരെ വെടിവെപ്പ് നടത്തിയതിനെ തുടര്‍ന്നാണ് വെനിസ്വേല അതിര്‍ത്തി അടച്ചുപൂട്ടിയത്.
അതിര്‍ത്തി തുറന്നതിനു ശേഷം 28,000 ആളുകളാണ് വെനിസ്വേലയില്‍നിന്ന് കൊളംബിയയിലത്തെിയത്. ഭക്ഷണവും അവശ്യവസ്തുക്കളും വാങ്ങാനാണ് നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി പലരും കൊളംബിയയിലത്തെുന്നത്. എണ്ണവിപണിയിലുണ്ടായ തകര്‍ച്ചയും രാഷ്ട്രീയ അസ്ഥിരതയുംമൂലം വെനിസ്വേല ശക്തമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.