തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെയുള്ള ഹരജി തള്ളിക്കളയണമെന്ന് യു.എസ്

വാഷിങ്ടൺ: മുംബൈ ആക്രമണക്കേസിലെ പ്രതി പാക്കിസ്താൻ വംശജനായ കനേഡിയൻ പൗരൻ തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളണമെന്ന് യു.എസ്. സർക്കാർ അമേരിക്കൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. തഹാവുർ റാണയുടെ ആവശ്യം തള്ളണമെന്ന് യു.എസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി പ്രെലോഗർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറഞ്ഞു.

2008ലെ മുംബൈ ഭീകരാക്രമണക്കേസിൽ റാണയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ യു.എസ് കോർട്ട് ഓഫ് അപ്പീൽസ് ഉൾപ്പെടെ കീഴ്ക്കോടതികളിലും നിരവധി ഫെഡറൽ കോടതികളിലും ത​ന്റെ കൈമാറ്റത്തിനെതിരായ നിയമ പോരാട്ടത്തിൽ ഏർപ്പെട്ട റാണ പരാജയപ്പെട്ടിരുന്നു.

തുടർന്ന് നവംബർ 13ന് യു.എസ് സുപ്രീംകോടതിയിൽ ‘റിട്ട് ഓഫ് സെർട്ടിയോററിക്ക് വേണ്ടിയുള്ള ഹരജി’ തഹാവുർ റാണ ഫയൽ ചെയ്യുകയായിരുന്നു. നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിൽ കഴികയാണ്റാണ. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാരുൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - US to dismiss Tahawur Rana's extradition plea to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.