ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പിന്തുണക്കുക -ഒബാമ

വാഷിങ്ടൺ: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഉർദുഗാൻ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകാൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ആഹ്വാനം. തുർക്കി ജനതയോടാണ് ഒബാമ ഇക്കാര്യം ആവശ്യപ്പെട്ടത്.  രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉർദുഗാനെ പിന്തുണക്കണമെന്നും വൈറ്റ്ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ ഒബാമ ആവശ്യപ്പെട്ടു.

ഐ.എസിനെതിരായ പോരാട്ടത്തിൽ അമേരിക്കയുടെ സഖ്യകക്ഷികളിൽ പ്രധാനിയാണ് തുർക്കി. രാജ്യത്ത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്മാരുമായി വിഷയത്തിൽ ഒബാമ ചർച്ച നടത്തി. തുടർന്ന് തുർക്കി വിദേശകാര്യ മന്ത്രിയുമായി കെറി സ്ഥിതിഗതികൾ ചർച്ച നടത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.