ബ്രസല്‍സ്: പട്ടാള അട്ടിമറി ശ്രമത്തെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയ തുര്‍ക്കി ജനതയെയും ഭരണകൂടത്തെയും അഭിനന്ദിക്കുമ്പോഴും യൂറോപ്പിന്‍െറയും അമേരിക്കയുടെയും ആശങ്ക വിട്ടൊഴിയുന്നില്ല. അട്ടിമറിയെ അതിജീവിച്ച് കൂടുതല്‍ ശക്തനായ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തന്‍െറ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ പുതിയ സാഹചര്യത്തെ പ്രയോജനപ്പെടുത്തുമോ എന്നാണ് അവര്‍ ഉറ്റുനോക്കുന്നത്.
കൂട്ട അറസ്റ്റിലൂടെയും മറ്റും ഉര്‍ദുഗാന്‍ ഭരണകൂടം രാഷ്ട്രീയ പകപോക്കല്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പല പാശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകളെ ശരിവെക്കുന്ന വിധത്തിലാണ് തിങ്കളാഴ്ചത്തെ യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുടെയും മറ്റും പ്രസ്താവനകള്‍.
തിങ്കളാഴ്ച ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ യോഗത്തിനു മുന്നോടിയായി നേതാക്കള്‍ ഉര്‍ദുഗാന് അയച്ച സന്ദേശവും ഇതുതന്നെയായിരുന്നു. നിയമവാഴ്ചയെ അംഗീകരിച്ചുകൊണ്ടല്ലാത്ത നടപടികള്‍ക്ക് തുനിയരുതെന്ന യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുടെ പ്രസ്താവന അവരുടെ ആശങ്ക വ്യക്തമാക്കുന്നതാണ്. നിയമംവിട്ടുള്ള പ്രവര്‍ത്തനമാണ് ഉര്‍ദുഗാന്‍ തുടരുന്നതെങ്കില്‍ തുര്‍ക്കിയുടെ നാറ്റോ അംഗത്വം തന്നെ റദ്ദാക്കുമെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ മുന്നറിയിപ്പ്.
സൈനിക അട്ടിമറി ശ്രമം പരാജയപ്പെടുത്തിയശേഷം ഉര്‍ദുഗാന്‍ നടത്തിയ ഏതാനും പരാമര്‍ശങ്ങളാണ് യൂറോപ്പിന്‍െറയും അമേരിക്കയുടെയും പ്രതികരണങ്ങള്‍ക്ക് പിന്നില്‍. അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും ആവശ്യമെങ്കില്‍ രാജ്യത്ത് വധശിക്ഷ പുനസ്ഥാപിക്കുമെന്നുമായിരുന്നു ഉര്‍ദുഗാന്‍െറ പ്രഖ്യാപനം. ‘ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ ആഗ്രഹിക്കുന്നതാണ് സംഭവിക്കുക. അവര്‍ വധശിക്ഷയാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും’ -അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ അവര്‍ക്ക് വധശിക്ഷ ആവശ്യപ്പെടുന്നു’വെന്ന മുദ്രാവാക്യവുമായി ഇസ്തംബൂളില്‍ അദ്ദേഹത്തിന്‍െറ വസതിക്കുമുന്നില്‍ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഈ പരാമര്‍ശം. നീതിന്യായ വകുപ്പ് മന്ത്രിയും വധശിക്ഷ പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.
2004ല്‍ യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനായി അപേക്ഷിക്കുന്നതിന്‍െറ ഭാഗമായാണ് തുര്‍ക്കി വധശിക്ഷ നിയമനിര്‍മാണത്തിലൂടെ റദ്ദാക്കിയത്. 1984നുശേഷം രാജ്യത്ത് വധശിക്ഷ നടത്തിയിട്ടില്ല. നിയമം റദ്ദാക്കി വധശിക്ഷ പുനരാരംഭിച്ചാല്‍, അത് യൂറോ അംഗത്വത്തിന് തിരിച്ചടിയാകും. ഏപ്രിലില്‍ അഭയാര്‍ഥി വിഷയത്തില്‍ യൂറോപ്യന്‍ യൂനിയനുമായി തുര്‍ക്കി ധാരണയിലത്തെിയതുതന്നെ അംഗത്വത്തിന്‍െറ പേരിലായിരുന്നു. ഈ അവസരം നഷ്ടപ്പെടുത്തി വധശിക്ഷ പുനസ്ഥാപിക്കാന്‍ തുര്‍ക്കി സന്നദ്ധമാകില്ളെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ സാഹചര്യം പ്രസിഡന്‍റിന്‍െറ അധികാര വിപുലീകരണത്തിന് ഉര്‍ദുഗാന്‍ ഉപയോഗിക്കുമോ എന്നും യൂറോപ്പിന് ആശങ്കയുണ്ട്. ശനിയാഴ്ച മുതല്‍ നിരവധി പേരെ അറസ്റ്റ് ചെയ്തത് ഇതിന്‍െറകൂടി ഭാഗമാണെന്നാണ് അവരുടെ നിരീക്ഷണം. എന്നാല്‍, അത്തരത്തിലുള്ള നിയമനിര്‍മാണത്തിന് തുര്‍ക്കി ഭരണകൂടത്തിന് പദ്ധതിയില്ളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളവര്‍ മുഴുവനും സൈനിക അട്ടിമറി നീക്കവുമായി നേരിട്ട് ബന്ധമുള്ളവരാണെന്നാണ് ഭരണകൂടത്തിന്‍െറ വിശദീകരണം. ബ്രസല്‍സിലത്തെിയാണ് കെറി തുര്‍ക്കിയുടെ നാറ്റോ അംഗത്വം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ജനാധിപത്യ സര്‍ക്കാറിനെ അംഗീകരിക്കുന്നുവെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി മാത്രമാകും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.