??????? ????????? ????????????????? ???????????? ??????????

പ്രചണ്ഡ സത്യപ്രതിജ്ഞ ചെയ്തു

കാഠ്മണ്ഡു: നേപ്പാളിന്‍െറ 39ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മാവോയിസ്റ്റ് പാര്‍ട്ടി നേതാവ് പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്‍റ് ബിധ്യദേവി ഭണ്ഡാരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അദ്ദേഹത്തോടൊപ്പം അഞ്ചുപേര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

മാവോയിസ്റ്റ് പാര്‍ട്ടിയായ സി.പി.എന്നിലെ മൂന്നുപേരും നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രണ്ടുപേരുമാണ് മന്ത്രിമാരായത്. ഇത് രണ്ടാം തവണയാണ് പ്രചണ്ഡ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

നേപ്പാള്‍ വൈസ് പ്രസിഡന്‍റ് നന്ദകിഷോര്‍ പുന്‍, ചീഫ് ജസ്റ്റിസ് സുശീല കര്‍കി, മുന്‍ പ്രധാനമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ പ്രസിഡന്‍റിന്‍െറ വസതിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് സാക്ഷിയാവാന്‍ എത്തിയിരുന്നു.

നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 13 പേരും മാവോയിസ്റ്റ് പാര്‍ട്ടിയുടെ എട്ട് പേരും അടങ്ങുന്ന മന്ത്രിസഭാ രൂപവത്കരണം ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.