ടോക്യോ: ജപ്പാന്‍ നഗരമായ ഹിരോഷിമയില്‍ യു.എസ് പോര്‍വിമാനം അണുബോംബ് വര്‍ഷിച്ചതിന്‍െറ 71ാം വാര്‍ഷികം ആചരിച്ചു.
ശനിയാഴ്ച ഹിരോഷിമയില്‍ നടന്ന വാര്‍ഷിക ചടങ്ങില്‍ ദുരന്തത്തെ അതിജീവിച്ചവരും പ്രമുഖരുമടക്കം 50,000ത്തോളം ആളുകളാണ് സന്നിഹിതരായത്. അണുബോംബ് വര്‍ഷിച്ച പ്രാദേശികസമയം രാവിലെ 8.15ന് സമാധാന മണി മുഴക്കിയാണ് ഹിരോഷിമയില്‍ ചടങ്ങുകള്‍ തുടങ്ങിയത്. ശേഷം ജനക്കൂട്ടം ഒരുനിമിഷം മൗനമാചരിച്ചു.
ലോകനേതാക്കളോട് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ മാതൃക പിന്തുടര്‍ന്ന് ഹിരോഷിമ സന്ദര്‍ശിക്കാന്‍ ചടങ്ങില്‍ സംസാരിച്ച ഹിരോഷിമ മേയര്‍ കസുമി മത്സുയി ആഹ്വാനം ചെയ്തു.
ഈ വര്‍ഷമാണ് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഹിരോഷിമ സന്ദര്‍ശിച്ചത്. യു.എസ് പ്രസിഡന്‍റായിരിക്കെ ഹിരോഷിമ സന്ദര്‍ശിച്ച ആദ്യത്തെ പ്രസിഡന്‍റാണ് ഒബാമ.
സന്ദര്‍ശനവേളയില്‍ ഒബാമ നടത്തിയ പ്രസംഗം, ഹിരോഷിമയുടെ ആത്മാവ് ഉള്‍ക്കൊണ്ടുള്ളതായിരുന്നുവെന്ന് പറഞ്ഞ മേയര്‍, ഹിരോഷിമയിലേക്കുള്ള സന്ദര്‍ശനം അണുബോംബ് ആക്രമണത്തിന്‍െറ യാഥാര്‍ഥ്യം കൃത്യമായി ഹൃദയത്തില്‍ പേറാന്‍ ഇടവരുത്തുമെന്നും ചൂണ്ടിക്കാട്ടി.
1945 ആഗസ്റ്റ് ആറിനാണ് യു.എസ് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചത്. ഒമ്പതിന്, മറ്റൊരു നഗരമായ നാഗസാക്കിയിലും യു.എസ് അണുബോംബ് വര്‍ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.