ക്വാലാലംപുര്‍: ഐ.എസുമായി ബന്ധമുണ്ടെന്ന് കരുതുന്ന 68 പൗരന്മാരുടെ പാസ്പോര്‍ട്ടുകള്‍ മലേഷ്യന്‍ സര്‍ക്കാര്‍ റദ്ദാക്കി. ഡെപ്യൂട്ടി പ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹാമിദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് ഐ.എസ് ഭീതി നിലനില്‍ക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളുടെ സ്ഥിരീകരണമായി. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നജീബ് റസാഖിന്‍െറ നിര്‍ദേശപ്രകാരമാണ് പാസ്പോര്‍ട്ടുകള്‍ റദ്ദാക്കിയതെന്നും ആഭ്യന്തര വകുപ്പിന്‍െറ ചുമതലകൂടി വഹിക്കുന്ന സാഹിദ് ഹാമിദി പറഞ്ഞു. വിദേശത്ത് കഴിയുന്നവരുടെ പാസ്പോര്‍ട്ടുകളാണ് റദ്ദാക്കിയത്. ഇവര്‍ രാജ്യത്തേക്ക് മടങ്ങിവരുകയാണെങ്കില്‍ നടപടിയെടുക്കും. രണ്ടു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം സിറിയയിലേക്കാണ് പോയിരിക്കുന്നത്. യുദ്ധത്തില്‍ പങ്കെടുക്കാനാണ് പോയതെങ്കിലും ഇപ്പോള്‍ തൂപ്പുജോലിയാണ് ചെയ്യുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.