പാകിസ്​താനിൽ വെള്ള​പ്പൊക്കം; 33 മരണം

ഇസ്​ലാമാബാദ്​: വടക്കൻ പാകിസ്താനിൽ പെ​​െട്ടന്നുണ്ടായ വെള്ള​െപ്പാക്കത്തിൽ 33 പേർ മരിച്ചു. അഫ്​ഗാനിസ്​താനോട്​ അതിർത്തി പങ്കിടുന്ന​ ഖൈബർ ​പ്രവിശ്യയിലെ ഗ്രാമത്തിൽ ശനിയാഴ്​ച വൈകുന്നേരത്തോടെയാണ്​ കനത്ത ​മഴ ആരംഭിച്ചത്​. ഏതാനും വർഷങ്ങളായി ഇൗ ഗ്രാമം വെള്ള​െപ്പാക്ക ഭീഷണി നേരിടുന്നുണ്ട്​. ഇതി​നുകാരണം കാലാവസ്​ഥാ വ്യതിയാനമെന്നാണ്​ ശാസ്​ത്രജ്​ഞർ അറിയിച്ചിരിക്കുന്നത്​.

രാജ്യത്തെ വടക്ക്​ പടിഞ്ഞാറ്​ ഭാഗത്തെ ചിത്രൽ ജില്ലയെയാണ്​ വെള്ള​​െപ്പാക്കം സാരമായി ബാധിച്ചത്​. ​പ്രദേശത്തെ ആരാധനാലയങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്​. ചൈനീസ്​ എഞ്ചിനിയറും മരിച്ചവരിൽ ഉൾപ്പെടും. നിർമാണത്തിലിരിക്കുന്ന ഡാമി​െൻറ മേൽത്തട്ട്​ തകർന്ന്​ വീണാണ്​ എഞ്ചിനീയർ ഉൾ​പ്പെടെയുള്ള എട്ട്​ പേർ മരിച്ചത്​. വെള്ള​െപ്പാക്ക ബാധിത മേഖലകളിൽ 82 വീടുകൾ തകർന്നതായും ഭക്ഷ്യ വിതരണം ഉൾപ്പെ​ടെയുള്ള ദുരിതാശ്വാസ പ്രവർത്തനം പുരോഗമിക്കു​കയാണെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.