അലപ്പോയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

ഡമസ്കസ്: വടക്കന്‍ മേഖലയിലെ അലപ്പോ നഗരം പിടിച്ചെടുക്കാനായി സൈന്യവും വിമതരും ഏറ്റുമുട്ടല്‍ തുടരുന്നു. അസദ് സര്‍ക്കാറിന്‍െറ സൈന്യം വിമതര്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സിറിയന്‍ ചാനല്‍ പുറത്തുവിട്ടു. ലബനാനിലെ  ഹിസ്ബുല്ലയുടെയും റഷ്യന്‍ വ്യോമസേനയുടെയും പിന്തുണയോടെ ബശാര്‍ സൈന്യം അലപ്പോയില്‍ മുന്നേറ്റം നടത്തിയിരുന്നു. സിറിയന്‍ സൈന്യം വിമതര്‍ക്ക് നേരെ വ്യോമാക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് സിറിയന്‍ ടെലിവിഷന്‍ പുറത്തുവിട്ടത്. സൈന്യം ആക്രമണം തുടങ്ങിയതോടെ വിമതര്‍ സര്‍ക്കാര്‍ അധീന മേഖലകളില്‍ ഷെല്ലാക്രമണം ശക്തമാക്കി.

ആക്രമണം നടക്കുന്ന മേഖലകളില്‍ 10 ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. നഗരത്തിലെ മറ്റ് വിമത മേഖലകള്‍ ലക്ഷ്യമാക്കിയും ആക്രമണം നടക്കുന്നുണ്ട്. വിമത സ്വാധീന മേഖലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉപരോധം തുടരുകയാണ്. അവശ്യവസ്തുക്കള്‍ പരമാവധി സംഭരിച്ചിരുന്നെങ്കിലും ക്ഷാമം നേരിടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.