ബഗ്ദാദ്: ഭീകരസംഘടനയായ ഐ.എസിന്‍റെ ഇറാഖിലെ സൈനിക കമാൻഡറായി അറിയപ്പെടുന്ന ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടത്. ഐ.എസിനു വേണ്ടി വാർത്തകൾ പുറത്തുവിടുന്ന അമാക് വെബ്സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഐ.എസിന്‍റെ നിയന്ത്രണത്തിലുള്ള മൊസൂളിലേക്ക് ഇറാഖി സൈന്യം മുന്നേറുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടുവെന്നത് വലിയ വാർത്തയാണെന്ന് വാഷിങ്ടൺ ഡി.സി പ്രതികരിച്ചു.
അല്‍ഷിഷാനിയുടെ നേതൃത്വത്തിൽ ഐ.എസ് രൂപം കൊടുത്ത യുദ്ധ തന്ത്രങ്ങൾ ഇറാഖിനെ സൈനി നീക്കത്തിൽ അമേരിക്കക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വടക്ക്-കിഴക്കൻ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി അമേരിക്ക അവകാശവാദം ഉന്നയിച്ചിരുന്നു.
ഐ.എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ സൈനിക ഉപദേശകനായ ഉമർ അല്‍ഷിഷാനിയുടെ യഥാർഥ പേര് തർഖാൻ ബാതിറാഷ്വിലി എന്നാണ്. 'ഉമർ ദ് ചെച്ചൻ' എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.