യാംഗോന്‍: മ്യാന്മര്‍ ജനാധിപത്യ നേതാവും സ്റ്റേറ്റ് കൗണ്‍സലറുമായ ഓങ്സാന്‍ സൂചി അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ക്ഷണമനുസരിച്ചാണ് സൂചിയുടെ സന്ദര്‍ശനം. അതേസമയം, സന്ദര്‍ശനം എന്നു നടക്കുമെന്നതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
നവംബറിലെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുമ്പായി സൂചി അമേരിക്കയിലത്തെുമെന്നാണ് സൂചന. അമേരിക്ക സന്ദര്‍ശിക്കണമെന്ന ഒബാമയുടെ ക്ഷണം കഴിഞ്ഞ ദിവസം നയ്പിഡാവില്‍ പ്രസിഡന്‍റിന്‍െറ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്്സ് സൂചിക്ക് കൈമാറിയിരുന്നു.
നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതോടെയാണ് സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തിലത്തെിയത്. വിലക്കുള്ളതിനാല്‍ തന്‍െറ വിശ്വസ്തന്‍ ടിന്‍ ജോയെ ആണ് സൂചി പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.