പെഷാവര്‍: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിന്‍െറ ആബട്ടാബാദിലെ സ്വത്തിനെച്ചൊല്ലി സൈന്യവും പ്രാദേശിക ഭരണകൂടവും തമ്മില്‍ തര്‍ക്കം മുറുകുന്നു. ഉസാമയുടെ മരണത്തിനുശേഷം ഈ സ്ഥലം കുട്ടികള്‍ക്ക് കളിസ്ഥലമാക്കി മാറ്റാനായിരുന്നു പ്രാദേശിക ഭരണകൂടത്തിന്‍െറ പദ്ധതി. എന്നാല്‍, ഇവിടം ശ്മശാനഭൂമിയാക്കാനാണ് സൈന്യം ഉദ്ദേശിക്കുന്നത്.
ഭൂമിയുടെ ഉടമസ്ഥതയെ കുറിച്ചുള്ള തര്‍ക്കം തുടരവെ പ്രാദേശിക ഭരണകൂടത്തെ അമ്പരപ്പിച്ച് കഴിഞ്ഞദിവസം സൈന്യം ഇവിടെ മതില്‍ പണിതു. 2011ലാണ് ആബട്ടാബാദില്‍ യു.എസ് സൈന്യത്തിന്‍െറ റെയ്ഡിനിടെ ഉസാമ കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഇവിടെയുള്ള മൂന്നുനില കെട്ടിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഉസാമ. ഉസാമയുടെ മരണശേഷം ഭൂമി ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യ ഭരണകൂടത്തിന് കൈമാറുകയായിരുന്നു.
ഭൂമിയുടെ കൈവശാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം അന്നു തുടങ്ങിയതാണ്. 2012ല്‍ കെട്ടിടം ഇടിച്ചു നിരപ്പാക്കി. 2,85,000 ഡോളറാണ്് 38,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഭൂമിയുടെ മതിപ്പുവില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.