‘കംഫര്‍ട്ട് വുമണി’നെതിരെ പ്രതിഷേധം

സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ആരംഭിച്ച ‘കംഫര്‍ട്ട് വുമണ്‍’ എന്ന സ്ഥാപനത്തിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ സംഘര്‍ഷം.  ഇതിനുനേരെ പ്രതിഷേധവുമായത്തെിയവര്‍ പൊലീസുമായി ഏറ്റുമുട്ടി. ജാപ്പനീസ് യുദ്ധകാലത്ത് അവിടെയുണ്ടായിരുന്ന വേശ്യാലയങ്ങളില്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരായ ദക്ഷിണ കൊറിയന്‍ വനിതകള്‍ക്കായി ജപ്പാന്‍െറതന്നെ ഫണ്ടുപയോഗിച്ച് തുടങ്ങിയ സ്ഥാപനമാണിത്. ജപ്പാനും ദക്ഷിണ കൊറിയയും തമ്മില്‍ ദശകങ്ങളായി നീണ്ടുനിന്ന വൈകാരിക പ്രശ്നമായിരുന്നു ഈ സംഭവം.

1910-45 കാലഘട്ടങ്ങളില്‍ കൊറിയന്‍ ഉപഭൂഖണ്ഡം ജപ്പാന്‍െറ കോളനിഭരണത്തിന്‍െറ കീഴില്‍ ആയിരിക്കവെയാണ് സ്ത്രീകളെ ഇത്തരത്തില്‍ ഉപയോഗിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഇരു രാജ്യങ്ങളും ഈ വിഷയത്തില്‍ തീര്‍പ്പിലത്തെുകയും പ്രായശ്ചിത്തമെന്ന നിലയില്‍ ‘കംഫര്‍ട്ട് വുമണ്‍’ ആരംഭിക്കുന്നതിന് ജപ്പാന്‍ 85 ലക്ഷം ഡോളര്‍ കൈമാറാനുള്ള കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍, ഈ കരാറിനെതിരെ കൊറിയയിലെ ഒരു വിഭാഗം വനിതാ പൊതുപ്രവര്‍ത്തകര്‍ രംഗത്തത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.