ബെയ്ജിങ്: 23 ലക്ഷം സൈനികരടങ്ങുന്ന ചൈനയിലെ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഞായറാഴ്ച 89 വയസ്സു തികഞ്ഞു. ദക്ഷിണചൈനാ കടലിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ചൈനീസ് സൈന്യം പരിശീലനം ശക്തമാക്കി. ലോകത്തെ മികച്ച സൈനിക മുന്നണിയായി പീപ്ള്‍സ് ലിബറേഷനെ മാറ്റിയെടുക്കുകയാണ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍െറ ലക്ഷ്യം. സൈന്യത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും അഴിമതിമുക്തമാക്കുന്നതിനും ഷി ജിന്‍പിങ് നടപടികള്‍ കൈക്കൊണ്ടിരുന്നു. ജൂലൈ 25ന് അഴിമതിക്കുറ്റത്തിന് മുന്‍ സൈനിക നേതാവ് ഗുവൊ ബോക്സിയോങ്ങിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതി നടത്തിയതിന് പാര്‍ട്ടിയിലെ നിരവധി പ്രമുഖരും നടപടി നേരിടുകയാണ്. പുന$സംഘടനയിലൂടെ സൈന്യത്തിന്‍െറ പൂര്‍ണ ആധിപത്യവും ഷി ജിന്‍പിങ് വരുതിയിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.