ബൈറൂത്: അമേരിക്കന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കുര്‍ദിഷ്-അറബ് സൈനിക ഗ്രൂപ്പുകള്‍ സിറിയയിലെ ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ മുന്നേറുന്നതായി നിരീക്ഷകര്‍. വടക്കന്‍ സിറിയയിലെ ഐ.എസ് ശക്തികേന്ദ്രങ്ങളിലെ 40 ശതമാനം പ്രദേശങ്ങളും ഇവര്‍ പിടിച്ചെടുത്തതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംവിധാനമാണ് വെളിപ്പെടുത്തിയത്. തുര്‍ക്കി അതിര്‍ത്തിയിലെ ഐ.എസ് സ്വാധീന മേഖലയില്‍ അമേരിക്കയുടെ വ്യോമാക്രമണത്തിന്‍െറ സഹായത്തോടെയാണ് ഇവര്‍ക്ക് മുന്നേറ്റമുണ്ടാക്കാനായത്. ഇവിടങ്ങളില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സിവിലിയന്മാര്‍ നാടുവിട്ടുപോകുന്നത് രൂക്ഷമായിട്ടുണ്ട്. മന്‍ബിജ് പട്ടണത്തിലാണ് കുര്‍ദിഷ് അറബ് സേനയും ഐ.എസും തമ്മില്‍ മുഖാമുഖമുള്ള പോരാട്ടം നടക്കുന്നത്. മേയില്‍ തന്നെ മന്‍ബിജ് മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇത് വളരെ പതുക്കെയാണ് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.