????? ??????

സിറിയയെ കുറിച്ച പുസ്തകം വായിച്ചു; മുസ് ലിം യുവതിക്ക് വിമാനയാത്ര ദുരനുഭവമായി

ലണ്ടന്‍: സിറിയയ കുറിച്ച പുസ്തം വായിക്കുന്നത് കണ്ടതായി വിമാനജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുസ് ലിം യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് തീവ്രവാദ നിയമമനുസരിച്ച് ചോദ്യം ചെയ്തു. ബ്രിട്ടീഷുകാരിയായ ഫായിസ ഷഹീന്‍ എന്ന 27കാരിക്കാണ് തന്‍െറ മധുവിധുയാത്ര ബ്രിട്ടീഷ് വിമാനക്കമ്പനിയായ തോംസണ്‍ എയര്‍വെയ്സ് അധികൃതരുടെയും പൊലീസിന്‍െറയും സമീപനംമൂലം കയ്പ്പേറിയ അനുഭവമായത്.

‘ഒരു കുറ്റവാളിയെ പോലെ തോന്നിച്ചു’ എന്നാണ് വിമാന അധികൃതര്‍ കാരണമായി പറഞ്ഞത്. ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വിസില്‍ ജോലി ചെയ്യുന്ന ഫായിസ ഷഹീന്‍ ജൂലൈ 25ന് തുര്‍ക്കിയില്‍ മധുവിധു കഴിഞ്ഞ് മടങ്ങുകയായിരുന്നു. തോംസണ്‍ എയര്‍വെയ്സ് ജീവനക്കാരന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദക്ഷിണ യോര്‍ക്ഷെയര്‍ പൊലീസ് ഡോന്‍സ്റ്റര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് 15 മിനിറ്റോളം ചോദ്യം ചെയ്തു.

  മാലു ഹലാസിന്‍െറ ‘സിറിയ സ്പീക്സ്: ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫ്രം ദ ഫ്രണ്ട് ലൈന്‍’ എന്ന പുസ്തകമാണ് ഇവര്‍ വിമാനത്തില്‍വെച്ച് വായിച്ചത്. സിറിയന്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രബന്ധങ്ങളും ചെറുകഥകളും പദ്യങ്ങളും പാട്ടുകളും ഫോട്ടോയും അടങ്ങുന്ന സമാഹാരമാണിത്. തന്‍െറ വിശ്വാസത്തിന്‍െറ പേരില്‍ നേരിട്ട വിവേചനത്തെ ഏറെ രോഷാകുലയായും വിഷമത്തോടെയുമാണ് ഷഹീന്‍ വിശദീകരിച്ചത്. കമ്പനിക്കും പൊലീസിനുമെതിരെ പരാതി നല്‍കാനുള്ള ആലോചനയിലാണ് ഇവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.