സൈനിക, നയതന്ത്ര സഹകരണത്തിന് റഷ്യ-തുര്‍ക്കി ധാരണ

അങ്കാറ: റഷ്യയുമായി സൈനിക, രഹസ്യാന്വേഷണ, നയതന്ത്ര മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് തീരുമാനമായതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് ഗാവൂശ് ഉഗ്ലു അറിയിച്ചു. കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിന്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ റഷ്യന്‍ വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് തുര്‍ക്കി സേനാംഗങ്ങളെ അട്ടിമറിക്കാരെ പിന്തുണച്ചതിന്‍െറ പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവര്‍ അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഫത്ഹുല്ല ഗുലന്‍െറ അനുയായികളാണെന്ന് മന്ത്രി വ്യക്തമാക്കി. റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ട സംഭവത്തിനുശേഷം ഏഴുമാസത്തോളം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍െറ തുര്‍ക്കി സന്ദര്‍ശനത്തോടെയാണ് വീണ്ടും ബന്ധത്തില്‍ പുരോഗതിയുണ്ടായത്. സിറിയന്‍ പ്രശ്നത്തിലടക്കം ഇരു ധ്രുവങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ മേഖലയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.