ഇസ്തംബൂൾ: തുർക്കിയിൽ മുൻ ഫുട്ബോൾ താരത്തിന് അറസ്റ്റ് വാറൻറ്. പട്ടാള അട്ടിമറി ശ്രമവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് തുർക്കിയിലെ മുൻ അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരനും സ്റ്റാർ സ്ട്രൈക്കറുമായ ഹകാൻ സുകുറിനെതിരെയാണ് തുർക്കി അധികൃതർ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പുേരാഹിതനായ ഫതഹുല്ല ഗുലാനുമായി ബന്ധമുള്ള ഭീകര സംഘടനയിൽ ഹകാൻ അംഗമാണെന്ന് പറയപ്പെടുന്നു. ക
ഴിഞ്ഞ വർഷം ഹകാനും കുടുംബവും തുർക്കി വിട്ടിരുന്നു. അട്ടിമറി ശ്രമവുമായി ബന്ധമുണ്ടെന്ന് കെണ്ടത്തിയതിനെ തുടർന്ന് ജുഡീഷ്യറി, പട്ടാളം, പൊലീസ്, തുടങ്ങിയ മേഖലകളിലെ 10000 പരം ആളുകളെ തുർക്കി തടവിലാക്കുകയോ പിരിച്ചു വിടുകയോ െചയ്തിട്ടുണ്ട്. ജൂലൈ 15ന് തുർക്കിയിൽ പട്ടാള അട്ടിമറി ശ്രമമുണ്ടായതിനെ തുടർന്ന് 240 പേർ കൊല്ലെപ്പടുകയും 2200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.