ഇസ്തംബൂൾ: സൈനിക അട്ടമറി ശ്രമമുണ്ടായപ്പോൾ സമയോചിതമായി ഇടപെടാൻ തുർക്കി പ്രസിഡൻറ് റജബ് ഉർദുഗാനെ സഹായിച്ചത് മൊബൈൽ ആപ്. ആപ്പിൾ െഎ ഫോണിെൻറ വിഡിയോ ചാറ്റ് ആപ് ആയ ഫേസ് ടൈമിലൂടെയാണ് ജനങ്ങളോട് തെരുവിലിറങ്ങാൻ ഉർദുഗാൻ ആവശ്യപ്പെട്ടത്. സിഎൻഎൻ ചാനലിലെ ന്യൂസ് റിപ്പോർട്ടർ ഇത് പുറം ലോകത്തെത്തിക്കുകയും ചെയ്തു.
നാം ഇത് മറികടക്കും. തെരുവിലേക്ക്പോയി അവർക്ക്മറുപടി കൊടുക്കൂ. അങ്കാറ സ്ക്വയറിലേക്ക് ഞാൻ വരുകയാണ്. പട്ടാളത്തിെൻറയൊന്നും അകമ്പടിയില്ലാതെയാണ് വരുന്നത്. ഇതിന് ഉത്തരവാദികൾ ആരായാലും അർഹതപ്പെട്ട ശിക്ഷ അവർക്ക് നൽകും –ഉർദുഗാൻ പറഞ്ഞു. ഇതുകേട്ട് വിമത സൈന്യത്തിെൻറ കർഫ്യൂ ആഹ്വാനം ലംഘിച്ച് തെരുവിലിറങ്ങിയ ജനം പട്ടാളക്കാർക്കെതിരെ പ്രതിഷേധിക്കുകയും അട്ടിമറി ശ്രമം പരാജയപ്പെടുത്താൻ ഒൗദ്യോഗിക പൊലീസ് സേനയെ സഹായിക്കുകയുമായിരുന്നു.
സംഭവത്തിൽ 1442 സിവിലിയൻമാർക്ക് പരിക്കേറ്റതായും 2000 ഒാളം വിമത സൈനികരെ അറസ്റ്റ് ചെയ്തതായും തുർക്കി പ്രധാനമന്ത്രി ബിൻ അലി യിൽദ്രിം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.