അങ്കാറ: സൈനിക അട്ടിമറിയെ അപലപിച്ച് തുർക്കിയിലെ മതനേതാക്കൾ രംഗത്ത്. മുസ് ലിം, ജൂത, ക്രൈസ്തവ മതമേലധ്യക്ഷന്മാരാണ് സംയുക്ത വാർത്താകുറിപ്പിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്. തീവ്രവാദി ആക്രമണത്തിന് ശേഷമുള്ള വലിയ ദുഃഖമാണ് സൈനിക അട്ടിമറി ശ്രമം. ഈ നീക്കം രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും സമാധാനത്തെ താറുമാറാക്കുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
തുർക്കി മതകാര്യ വകുപ്പ് പ്രസിഡന്‍റ് മുഹമ്മദ് ഗോർമസ്, ഇസ്തംബൂളിലെ ഗ്രീക് ഒാർത്തഡോക്സ് പാർത്തിയാർക്കീസ് ബാവ ബർത്തിലോമിയോസ് ഒന്നാമൻ, തുർക്കിയിലെ ജൂത വിഭാഗത്തന്‍റെ മുഖ്യ പുരോഹിതൻ ഇഷാക് ഹലേവ എന്നിവരാണ് വാർത്താകുറിപ്പിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.