ഇസ്തംബൂൾ: തുർക്കിയിൽ പ്രസിഡൻറിെൻറ സുരക്ഷാ ചുമതല വഹിക്കുന്ന 300 ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറൻറ്. സി.എൻ.എൻ തുർക് ചാനലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നേരത്തെ 283 സുരക്ഷാ ഉേദ്യാസ്ഥർ അറസ്റ്റിലായിരുന്നു. അതേസമയം അട്ടിമറിക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1000 സ്വകാര്യ സ്കൂൾ അധികൃതർ അടച്ച് പൂട്ടാനൊരുങ്ങുന്നു. രാജ്യത്തെ 10000 പേരുടെ പാസ്പോർട്ടുകളും റദ്ദ് ചെയ്തിട്ടുണ്ട്.
രാജ്യവാപകമായി നടന്ന അന്വേഷണത്തിൽ ഇതുവരെ 44000ൽ അധികം സർക്കാർ ജീവനക്കാരെ സസ്പെൻറ് െചയ്തിട്ടുണ്ടെന്നാണ് ഒൗദ്യോഗിക മാധ്യമമായ അനദോലു ഏജൻസി നൽകുന്ന റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയം 21,738 ജീവനക്കാരെയും 21,029 അധ്യാപകരെയും സസ്പെൻറ് െചയ്യുകയും 246 സൈനിക ജഡ്ജിമാരെ പ്രോസിക്യൂട്ട് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തതായി പ്രതിരോധ മന്ത്രിയും അറിയിച്ചു. കുറ്റാരോപിതരുടെ വിചാരണ അങ്കാറയിലെ സിവിലിയൻ കോടതിയിൽ നടക്കുമെന്ന് നീതിന്യായ മന്ത്രി ബെകിറ ബൊസ്ദാഗ് പറഞ്ഞു. ജൂലൈ 15 നാണ് തുർക്കിയിൽ പട്ടാള അട്ടിമറി ശ്രമമുണ്ടായത്. സിവിലിയൻമാരും സൈനികരുമുപ്പെടെ 262 പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.