ഇസ്തംബൂൾ: പടിഞ്ഞാറൻ നേതാക്കൾ അവരുടെ കാര്യം നോക്കിയാൽ മതിയെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. ജനാധിപത്യത്തേക്കാൾ കുറ്റവാളികളെ ശിക്ഷിക്കുന്നതിലാണ് അവർ ദു:ഖിക്കുന്നതെന്നും അത്തരക്കാർക്ക് തുർക്കിയുടെ സുഹൃത്തുക്കളാകാൻ കഴിയിെലന്നും ഉർദുഗാൻ പറഞ്ഞു. കഴിഞ്ഞ ദിവസം അങ്കാറയിലെ പ്രസിഡൻഷ്യൻ പാലസിൽ പ്രസംഗിക്കവെയാണ് ഉർദുഗാൻ പടിഞ്ഞാറൻ നേതാക്കൾക്കെതിരെ തുറന്നടിച്ചത്.
'ജൂലൈ 15ലെ പട്ടാള അട്ടിമറി ശ്രമത്തെ തുടർന്ന് തുർക്കി കൈക്കൊണ്ട നടപടികളെ പടിഞ്ഞാറൻ നേതാക്കൾ വിമർശിക്കുകയാണ് ചെയ്യുന്നത്. അവർ അവരുടെ കാര്യം നോക്കെട്ട. ഭീകരാക്രമണത്തിൽ 10 പേർ മരിച്ചപ്പോൾ നിങ്ങളാണ് (പടിഞ്ഞാറൻ രാഷ്ട്രങ്ങൾ) ലോകത്തെ തീ പിടിപ്പിച്ചത്. തുർക്കിയിലെ പ്രസിഡൻറിനെതിരെ പട്ടാള അട്ടിമറി ശ്രമമുണ്ടായപ്പോൾ സർക്കാറിനൊപ്പം നിൽക്കേണ്ടതിന് പകരം നിങ്ങൾ കുറ്റവാളികൾക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്'. –ഉർദുഗാൻ പറഞ്ഞു.
അട്ടിമറി ശ്രമമുണ്ടായശേഷം പട്ടാളക്കാർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉൾെപ്പടെ 18000ൽ പരം ആളുകൾ ഇതുവെര കസ്റ്റഡിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.